ഓഖി: സര്‍ക്കാറിനു വീഴ്ചപറ്റിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാറിനു വീഴ്ചപറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം നവംബര്‍ 30നു രാവിലെ നല്‍കിയ അറിയിപ്പില്‍ ന്യൂനമര്‍ദ്ദം, അതിന്യൂനമര്‍ദ്ദമാകുമെന്നു മാത്രമേ ഉണ്ടായിരുന്നുള്ളു.
ഉച്ചക്ക് 12നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം ചുഴലിക്കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയത്. ഇതുലഭിച്ച അഞ്ചു മിനിട്ടിനുള്ളില്‍ എല്ലായിടത്തേക്കും സംസ്ഥാന സര്‍ക്കാരിന്റെ മുന്നറിയിപ്പും പോയി.
ചുഴലി മുന്നറിയിപ്പ് ലഭിച്ചയുടന്‍ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്രദുരന്ത നിവാരണ മാര്‍ഗരേഖ പ്രകാരം തന്നെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. മുഴുവന്‍ സേനാ വിഭാഗങ്ങളുമായി സര്‍ക്കാര്‍ ബസപ്പെട്ട് സര്‍ക്കാര്‍ സഹായം അഭ്യര്‍ഥിച്ചു.
15 കപ്പലുകള്‍, ഏഴ് ഹെലികോപ്റ്ററുകള്‍, നാലു വിമാനങ്ങള്‍ ആദ്യ ദിവസം തന്നെ തിരച്ചിലിനിറങ്ങി. പൊലിസും ഫയര്‍ഫോഴ്‌സും രംഗത്തിറങ്ങി. ഇതിപ്പോഴും തുടരുന്നു. വകുപ്പുകളുടെ ഏകോപനം ശകതമാണ്. രണ്ടു മന്ത്രിമാര്‍ മുഴുവന്‍ സമയവും ആദ്യ ദിനം മുതല്‍ പ്രവര്‍ത്തനരഗത്തുണ്ട്.
52 ക്യാമ്പുകള്‍ തുറന്നു. 8556 പേരെ ക്യാമ്പുകളില്‍ വിവിധ ഘട്ടങ്ങളിലെത്തി. ലക്ഷദ്വീപ് ഗുജറാത്ത് ഗോവ മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളുമായി പ്രവര്‍ത്തനം ഏകോപിപ്പിച്ചു. മറ്റു സംസ്ഥാനങ്ങളില്‍ എത്തിയവരെ മടക്കി കൊണ്ടുവന്നിരിക്കുകയാണ്. മറ്റു സംസ്ഥാനക്കാരെയും അവിടെ എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."