HOME
DETAILS
MAL
ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രവാസികളുടെ സേവനങ്ങള്‍ തടയില്ല
backup
December 06 2017 | 07:12 AM
ജിദ്ദ: ആധാര്‍ ഇല്ലാത്തതിന്റെ പേരില്‍ പ്രവാസികള്‍ക്ക് സേവനങ്ങള്‍ തടയപ്പെടില്ലെന്ന് ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ നാട്ടില്‍ എന്‍.ആര്.ഇ അക്കൗണ്ടുകള്‍ റദ്ദാക്കപ്പെടുമെന്ന് ആശങ്കപ്പെടുന്ന സാഹചര്യത്തിലാണ് കോണ്‍സുലേറ്റിന്റെ വിശദീകരണം.
ഇതു സംബന്ധിച്ച് ആധാര്‍ അതോറിറ്റിയായ യു.ഐ.ഡി.എ.ഐ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. ആധാര്‍ നിയമപ്രകാരം ആധാറിന് അര്ഹരായവരില്നിന്നു മാത്രമേ വിവിധ സേവനങ്ങള്‍ക്കും സബ്സിഡികള്‍ക്കും തിരിച്ചറിയല്‍ രേഖയായി ആധാര്‍ ആവശ്യപ്പെടാന്‍ പാടുള്ളൂ എന്നാണ് സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."