ബാബരി ധ്വംസനം രാജ്യത്തിന്റെ മതനിരപേക്ഷതക്കു നേരയുണ്ടായ ആക്രമണം- യെച്ചൂരി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ മതനിരപേക്ഷതക്ക് നേരെയുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ബാബരി മസ്ജിദ് ധ്വംസനമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. സംഭവത്തിന് കാല്‍ നുറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഈ ആക്രമണം ഇന്ത്യന്‍ ചരിത്രത്തില്‍ കറുത്ത പൊട്ടായി അവശേഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മതേതര ഭരണഘടന തകര്‍ക്കപ്പെട്ട ദിവസം കൂടിയാണിത്. ഡിസംബര്‍ 6 കറുത്തദിനമായി ആചരിക്കുമ്പോള്‍ തന്നെ ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികളില്ലാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണമെന്നും യെച്ചൂരി വ്യക്തമാക്കി.
സി.പി.എം ഉള്‍പ്പടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഡിസംബര്‍ 6 കറുത്ത ദിനമായി ആചരിക്കുകയാണ്. ആദ്യമായാണ് ഇടതുപക്ഷ സംഘടനകള്‍ ഡിസംബര്‍ ആറ് കറുത്തദിനമായി ആചരിക്കുന്നത്.
കാല്‍ നൂറ്റാണ്ട പിന്നിട്ടിട്ടും കേസില്‍ഡ വിചാരണ പൂര്‍ത്തിയായിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവും കോടതിയിലാണ്.
1992 ഡിസംബര്‍ ആറിനാണ് പതനായിരക്കണക്കായ കര്‍സേവകര്‍ ബാബരി മസ്ജിദ് ഇടിച്ചു തകര്‍ത്തത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. അന്ന് പ്രധാനമന്ത്രിയായിരുന്നു നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടയായിരുന്നു പ്രവര്‍ത്തിയെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീല് നയാര്‍ ഇക്കാര്യം തന്റഎ പുസ്തകത്തില്‍ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."