HOME
DETAILS
MAL
'ഉണര്‍വ് ' വിദ്യാഭ്യാസ പദ്ധതി തുടങ്ങി
backup
August 14 2016 | 23:08 PM
ഇരിട്ടി: ഐ.ആര്.പി.സിയുടെ നേതൃത്വത്തില്‍ അധ്യാപക സംഘടനകളുടെ സഹായത്തോടെ ആറളം പുനരധിവാസ മേഖലയിലെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനായി നടത്തുന്ന 'ഉണര്‍വ് 2016' വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയും ഐ.ആര്.പി.സി ഉപദേശക സമിതി ചെയര്‍മാനുമായ പി ജയരാജന് നിര്‍വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി റോസമ്മ, സി.പി.എം ഇരിട്ടി ഏരിയ സെക്രട്ടറി ബിനോയ് കുര്യന്, ഐ.ആര്.പി.സി ഭാരവാഹികള്‍, കെ.എസ്.ടി.എ, എ.കെ.ജി.സി.ടി.എ, എ.കെ.പി.സി.ടി.എ തുടങ്ങിയ വിവിധ അധ്യാപക സംഘടനാ പ്രതിനിധികള്‍, ആദിവാസി ക്ഷേമ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."