മട്ടുപ്പാവില്‍ ഗോവിന്ദന്‍ മാസ്റ്ററുടെ നല്ല കൃഷിപാഠം
ചെറുവത്തൂര്‍: കൃഷി ചെയ്യാന്‍ സ്ഥലമില്ലെന്ന പറയുന്നവര്‍ ഗോവിന്ദന്‍ മാഷിന്റെ വീട്ടിലെത്തണം. മട്ടുപ്പാവില്‍ ഒന്നുകയറിയാല്‍ ആരും വിസ്മയിക്കും. പടവലവും വെണ്ടയും വഴതിനയുമെല്ലാം വിളഞ്ഞുനില്‍ക്കുന്നു. എല്ലാം വിഷരഹിതമായ പച്ചക്കറികള്‍. തിമിരിയിലെ റിട്ട.അധ്യാപകനായ ടി.കെ ഗോവിന്ദനാണ് മട്ടുപ്പാവില്‍ പൊന്നുവിളയിക്കുന്നത്.
ടെറസിനു മുകളില്‍ മണ്ണിട്ടും ഗ്രോബാഗ് നിരത്തിയുമാണ് കൃഷി. പയര്‍, ചീര, തക്കാളി, പാവയ്ക്ക, കോളിഫഌവര്‍, കാബേജ്, പച്ചമുളക് എന്നിവയെല്ലാം കണ്ണിനു കുളിര്‍മയേക് വിളഞ്ഞു. നാടന്‍ വിത്തിനങ്ങളും സങ്കരയിനം വിത്തുകളും ശേഖരിച്ചു ചകിരിച്ചോര്‍ നിറച്ച പാത്രങ്ങളില്‍ മുളപ്പിച്ചെടുത്താണ് തൈ ഉല്‍പ്പാദിപ്പിക്കുന്നത്. ജൈവ പച്ചക്കറി ഉല്‍പ്പാദനത്തിന്റെ ഉത്തമ മാതൃക ഇവിടെ കാണാം. വര്‍ഷത്തില്‍ മുഴുവന്‍ സമയവും കൃഷി നടത്തുന്നു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഇനങ്ങള്‍ അതാതു സമയത്ത് ഓരോ ഭാഗത്തായി കൃഷി ചെയ്യുകയാണ് പതിവ്.
കൃഷിയുമായി ബന്ധപ്പെട്ടു വിദ്യാലയങ്ങളില്‍ നിരവധി ക്ലാസുകളെടുത്തിട്ടുണ്ട്. കൃഷിത്തോട്ടം കാണാന്‍ വിദ്യാര്‍ഥികളടക്കം ധാരാളം പേര്‍ ഇതിനോടകം എത്തുകയും ചെയ്തു.
ആധുനിക രീതി അവലംബിച്ച് ടെറസില്‍ കൃഷി ഇനിയും വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗോവിന്ദന്‍ മാസ്റ്റര്‍. ഭാര്യ പി. രാധ കൃഷിയിടത്തില്‍ ഒപ്പമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."