യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള നീക്കം മുസ്ലിംകളെ പ്രകോപിതരാക്കുമെന്ന് സല്മാന് രാജാവ്
ജിദ്ദ: ഇസ്രാഈലിലെ യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാനുള്ള നീക്കം മുസ്ലിംകളെ പ്രകോപിതരാക്കുമെന്ന് സഊദി ഭരണാധികാരി സല്മാന് രാജാവ്. ഇതു സംബന്ധിച്ച് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന് സല്മാന് രാജാവ് മുന്നറിയിപ്പു നല്‍കിയതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രശ്നം പരിഹരിക്കുന്നതിന് മുമ്പ് ജറൂസലേം സംബന്ധിച്ച് അമേരിക്കയുടെ ഏതൊരു പ്രഖ്യാപനവും സമാധാന ചര്‍ച്ചകളെ പ്രതികൂലമായി ബാധിക്കുമെന്നും മേഖലയില്‍ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നും ജറൂസലമിന്റെയും അല്‍ അഖ്സ പള്ളിയുടെയും മഹത്തായ പദവി കണക്കിലെടുക്കുമ്പോള്‍ യു.എസിന്റെ ഈ അപകടകരമായ നീക്കം ലോകത്തെമ്പാടുമുള്ള മുസ്ലിംകളെ പ്രകോപിതരാക്കിയേക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തെ യു.എസ് നീക്കത്തില്‍ സഊദി മന്ത്രിസഭാ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് യു.എസ് എംബസി ജറൂസലേമിലേക്ക് മാറ്റാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കിയതായി യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ എംബസി തെല്‍അവീവില്‍ നിന്നു മാറ്റുന്നത് സംബന്ധിച്ച് ട്രംപ് ഉറപ്പു നല്‍കിയിരുന്നു.
ഫലസ്തീനികളെ ജറൂസലേമില്‍ നിന്നും പുറത്താക്കുന്നതിനും ഇസ്രാഈലിനെ സംരക്ഷിക്കുകയുമാണ് അമേരിക്ക ഇതിലൂടെ ലക്ഷ്യമിടുന്നത്. അറബ് ഇസ്ലാമിക രാജ്യങ്ങള്‍ യു.എസിന്റെ ഈ തീരുമാനത്തിനെതിരേ അറബ് ലോകത്തു നിന്നും വ്യാപക പ്രതിഷേധമാണുയരുന്നത്. കാലങ്ങളായി തുടരുന്ന ഇസ്രാഈല്‍ ഫലസ്തീന് സംഘര്‍ഷത്തിന്റെ പ്രധാന കേന്ദ്രമാണ് ജറൂസലേം. ഇസ്രായേലിന്റെ ആധിപത്യത്തില്‍ നിന്നും കിഴക്കന്‍ ജറൂസലേമിനെ മോചിപ്പിച്ച് രാജ്യത്തിന്റെ ഭാവി തലസ്ഥാനമാക്കണമെന്നാണ് ഫലസ്തീനികളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."