HOME
DETAILS
MAL
റോഡ് കാടുകയറി മൂടി: കാല്‍നടയാത്രപോലും അസാധ്യം
backup
August 14 2016 | 23:08 PM
പഴയങ്ങാടി: എരിപുരം ഗവ.റസ്റ്റ് ഹൗസ് റോഡ് കാട് കയറി മൂടിയ നിലയില്‍. ഇതിലൂടെ കാല്‍നടയാത്രപോലും അസാധ്യമായിരിക്കുകയാണ്. എരിപുരം പൊലിസ് സ്റ്റേഷനു മുന്‍പിലൂടെ മാടായിപ്പാറയിലെത്തുന്ന റോഡിന് ഇരുവശവുമാണ് കാട് കയറിയത്.
മാടായികോളജ്, വാദിഹുദ,മാടായി ഗവ. ഗേള്‍സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലെത്തുന്ന വിദ്യാര്‍ഥികളും ഈ റോഡ് വഴിയാണ് കാല്‍ നടയായി പഠനകേന്ദ്രങ്ങളിലെത്തിച്ചേരുന്നത്.
വിഷയം നിരവധി തവണ പഞ്ചായത്ത് അധികതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."