ബാബരി: ആധുനിക ഇന്ത്യയുടെ കറുത്തദിനമെന്ന് യെച്ചൂരി
ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ കറുത്തദിനമാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ മതേതര സംവിധാനത്തിനേറ്റ ഏറ്റവും കനത്ത പ്രാഹരമാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ച. ഡിസംബര്‍ 6 കറുത്തദിനമായി ആചരിക്കുമ്പോള്‍ തന്നെ ഭാവിയില്‍ ഇത്തരം സംഭവങ്ങളില്ലാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ മതേതര സംവിധാനം കൂടി തകര്‍ന്ന ദിവസമാണിത്. ബാബരി പള്ളിയുടെ തകര്‍ച്ചക്ക് കാല്‍ നുറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഈ ആക്രമണം ഇന്ത്യന്‍ ചരിത്രത്തില്‍ കറുത്തപാടായി തന്നെ അവശേഷിക്കും. ഇടതുപക്ഷ പാര്‍ട്ടികള്‍ ബാബരി ദിനം കറുത്ത ദിനമായി ആചരിക്കുകയാണ്. 25 വര്‍ഷം പിന്നിട്ടിട്ടും കേസിന്റെ വിചാരണ പൂര്‍ത്തിയായിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തര്‍ക്കവും കോടതിയിലാണ്. പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടയാണ് പള്ളി തകര്‍ത്തതെന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു. ബാബരി ദിനത്തില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."