ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച
മനാമ: ബഹ്‌റൈനിലെ ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടക്കും. പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ മത്സര രംഗത്തുള്ള വിവിധ പാനലുകള്‍ തമ്മില്‍ രൂക്ഷമായ പ്രസ്താവനായുദ്ധമാണ് നടക്കുന്നത്. സ്‌കൂളിന്റെ അക്കാദമിക രംഗം, അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, സാമ്പത്തിക രംഗം, അഴിമതി തുടങ്ങിയ വിഷയങ്ങളിലാണ് ആരോപണ പ്രത്യാരോപണങ്ങള്‍ നടക്കുന്നത്. ബഹ്‌റൈനിലെ മിക്ക സാമൂഹ്യ പ്രവര്‍ത്തകരും വിവിധ സംഘടനകളും ഇതിനകം വിവിധ പാനലുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്.
നിലവില്‍ 5 പാനലുകളായി 32 പേരാണ് മത്സരരംഗത്തുള്ളത്. ഇന്ത്യന്‍ സ്‌കൂളിന്റെ നിലവിലെ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ നേതൃത്വം നല്‍കുന്ന പിപിഎ, അജയകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന യുപിപി, ഫ്രാന്‍സിസ് കൈതാരത്തിന്റെ നേതൃത്വത്തിലുള്ള യുപിഎ എന്നീവ തമ്മിലാണ് പ്രധാന മത്സരം. ഇവ കൂടാതെ രാഖി ജനാര്‍ദ്ദനന്റെ നേതൃത്വത്തിലുള്ള ഒരു പാനലും തമിഴ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള മറ്റൊരു പാനലും മത്സര രംഗത്തുണ്ട്.
വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് ജനറല്‍ ബോഡി ആരംഭിക്കും. നിലവിലെ കമ്മിറ്റിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍, കഴിഞ്ഞ ജനറല്‍ ബോഡിയിലെ മിനുട്‌സ് അംഗീകരിക്കല്‍, അക്കാദമിക് റിപ്പോര്‍ട്ട് അവതരിപ്പിക്കല്‍ തുടങ്ങി പതിനൊന്നോളം അജണ്ടകളാണ് ജനറല്‍ ബോഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, അസി സെക്രട്ടറി, മൂന്ന് ബോര്‍ഡ് അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധി, തുടര്‍ച്ച അംഗം, മന്ത്രാലയം പ്രതിനിധി, പ്രിന്‍സിപ്പല്‍ എന്നിങ്ങനെ 11 പേര്‍ അടങ്ങിയതാണ് സ്‌കൂള്‍ ഭരണ സമിതി. ഇതില്‍ മന്ത്രാലയം അംഗം, സ്റ്റാഫ് പ്രതിനിധി, പ്രിന്‍സിപ്പല്‍, തുടര്‍ അംഗം എന്നിവര്‍ ഒഴികെ ബാക്കി ഏഴു പേരെയാണ് വോട്ടിങ്ങിലൂടെ തിരഞ്ഞെടുക്കുക.
സ്‌കൂള്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ വിശദീകരിക്കുകയും ചട്ടങ്ങളുടെ പകര്‍പ്പ് നല്‍കുകയും ചെയ് തിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രവര്‍ത്തങ്ങള്‍ക്കായിജവീണ അറോറ, മുഹമ്മദ് ഗൗസ്, മുഹമ്മദ് സലീം, ലെനി പി. മാത്യു, തോമസ് മത്തായി എന്നിവരെയാണ് ചുമതലപ്പെടുത്തിരിക്കുന്നത്.
വാര്‍ഷിക മെമ്പര്‍ഷിപ്പ് അടച്ചിട്ടുള്ള രക്ഷിതാക്കള്‍ക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്വുവാന്‍ അധികാരമുണ്ടായിരിക്കുകയുള്ളൂവെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് ജനറല്‍ ബോഡിയില്‍ സംബന്ധിക്കുന്നതിനായി ബഹ്‌റൈന്റെ എല്ലാ ഭാഗത്തുനിന്നും ബസ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. സിപിആര്‍, സ്‌കൂള്‍ അംഗത്വ നമ്പര്‍ തുടങ്ങിയവ രക്ഷിതാക്കള്‍ വോട്ടു രേഖപ്പെടുത്തുവാന്‍ വരുമ്പോള്‍ കരുതണം. വെള്ളിയാഴ്ച രാത്രി തന്നെ ഫലം അറിയാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."