ചന്ദനക്കാംപാറ പി.എച്ച്.സിയെ ഹെല്‍ത്ത് സെന്ററാക്കണം എന്തിനീ അവഗണന...?
പയ്യാവൂര്‍: പഞ്ചായത്തിലെ ചന്ദനക്കാംപാറ പി.എച്ച്.സിയെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ആക്കി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നു. വര്‍ഷങ്ങളായി ഡോക്ടറില്ലാത്തതിനാല്‍ ബുദ്ധിമുട്ടിയ ജനങ്ങളുടെ നിരന്തര ആവശ്യത്തെത്തുടര്‍ന്ന് ഡോക്ടറുടെ സേവനം ലഭ്യമാക്കിയെങ്കിലും ഫാര്‍മസിസ്റ്റിന്റെയും സ്റ്റാഫ് നഴ്‌സിന്റെയും അഭാവം തുടരുകയാണ്. രാവിലെ 10 മുതല്‍ രണ്ടുമണി വരെയാണ് ഡോക്ടറുടെ സേവനം.
ആറോളം സബ് സെന്ററുകളുടെയും ചുമതല ഈ ഡോക്ടര്‍ക്കാണ്. ഇവിടെ വച്ച് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ കൊടുക്കുവാന്‍ ആഴ്ചയില്‍ ഒരുദിവസം ഡോക്ടര്‍ പോകുമ്പോള്‍ പി.എച്ച്.സി കെട്ടിടം അനാഥമായ അവസ്ഥയിലാണ്.
മലയോര മേഖലകളില്‍ നിന്നു ചികിത്സ തേടിയെത്തുന്ന ആദിവാസി കുടുംബങ്ങളടക്കമുള്ള നിര്‍ധന രോഗികള്‍ പലപ്പോഴും നിരാശരായി മടങ്ങുകയാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് പൊളിച്ചു മാറ്റിയ പഴയ കെട്ടിടാവശിഷ്ടങ്ങള്‍ കൂട്ടിയിട്ടതിനാല്‍ ഇവിടം കാടുപിടിച്ചു വഴിതടസപ്പെടുത്തിയ രീതിയിലാണ്. കിടത്തിച്ചികില്‍സയ്ക്കാവശ്യമായ പത്തോളം ബെഡ്ഡുകളും നശിക്കുകയാണ്. സ്വന്തം സ്ഥലവും കെട്ടിടവുമുള്ള ഹെല്‍ത്ത് സെന്റര്‍ സമീപത്തുണ്ടായിട്ടും പൊതുജനങ്ങള്‍ക്കു ചികിത്സ കിട്ടണമെങ്കില്‍ 15 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട ദുര്‍വിധിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."