ഓഖി: നാളെ സര്‍വകക്ഷിയോഗം
തിരുവനന്തപുരം : ഓഖി ദുരന്തത്തില്‍പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചു. നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം.
രാഷ്ട്രീയകക്ഷി പ്രതിനിധികളെ കൂടാതെ മത്സ്യത്തൊഴിലാളി നേതാക്കളും ബന്ധപ്പെട്ട ഇടവകകളുടെ സഭാനേതൃത്വവും പങ്കെടുക്കും. രക്ഷാപ്രവര്‍ത്തന ഏകോപനത്തിലും കണക്കെടുപ്പിലും വീഴ്ചയുണ്ടായെന്ന ലത്തീന്‍ അതിരൂപതയുടെയും മറ്റും വിമര്‍ശനത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജ് ഏതു രീതിയില്‍ നടപ്പാക്കാമെന്ന് യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ ദുരന്ത നിവാരണ അതോറിറ്റി പുനഃസംഘടനയും ചര്‍ച്ച ചെയ്യും.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായവര്‍ക്ക് എങ്ങനെ സഹായം ലഭ്യമാക്കാമെന്നതും ചര്‍ച്ചയാകും. നിലവില്‍ കടലില്‍ കാണാതായാല്‍ ഏഴുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകൂ. ഈ മാനദണ്ഡങ്ങള്‍ മറികടന്ന് ഇപ്പോള്‍ ദുരന്തത്തില്‍ പെട്ടവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളിലേക്ക് പോകുന്നതു കൂടി സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ചയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."