ബാബരി ദിനത്തില്‍ എസ്.വൈ.എസ് പ്രാര്‍ഥനാ സംഗമം നടത്തി
മലപ്പുറം: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ 25ാം വാര്‍ഷിക ദിനത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി മലപ്പുറത്ത് പ്രാര്‍ഥനാ സംഗമം നടത്തി. മലപ്പുറം സുന്നി മഹലില്‍ നടന്ന പരിപാടിയില്‍ വൈസ് പ്രസിഡന്റ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. ജന. സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. ബാബരി മസ്ജിദ് തകര്‍ച്ചയിലൂടെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യക്കുണ്ടായ കളങ്കം കഴുകിക്കളയാന്‍ മസ്ജിദ് പുനഃസ്ഥാപനം അനിവാര്യമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ഭരണകൂടത്തില്‍നിന്ന് നീതിപൂര്‍വമായ സമീപനമുണ്ടാവണമെന്നും തങ്ങള്‍ പറഞ്ഞു.
പിണങ്ങോട് അബൂബക്കര്‍, അബ്ദുസമദ് പൂക്കോട്ടൂര്‍, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, എ.എം പരീത്, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ഫൈസി കൂടത്തായി, അഹ്മദ് തേര്‍ളായി, ഒ.എം ശരീഫ് ദാരിമി, കൊടക് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സലീം എടക്കര, ഹംസ റഹ്മാനി കൊണ്ടിപറമ്പ്, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, ശറഫുദ്ദീന്‍ മൗലവി വെണ്‍മനാട്, നിസാര്‍ പറമ്പന്‍, എന്‍.കെ മുഹമ്മദ് ഫൈസി, സി.എം അബ്ദുറഹ്മാന്‍, എസ്.കെ ഹംസ ഹാജി, ഇബ്‌റാഹീം ബാഖവി കണ്ണൂര്‍, കെ.നാസര്‍ മൗലവി സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."