HOME
DETAILS

സ്ഥിരം അധ്യാപകരില്ല; ബ്രണ്ണന്‍ കോളജില്‍ എം.എഡ് കോഴ്‌സ് മുടങ്ങുന്നു

  
backup
August 14 2016 | 23:08 PM

%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ac%e0%b5%8d%e0%b4%b0-2


തലശ്ശേരി: ഗവ.ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചേഴ്‌സ് എജ്യുക്കേഷനില്‍ സ്ഥിരം അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് എം.എഡ് കോഴ്‌സ് പുനരാരംഭിക്കാനായില്ല. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍( എന്‍.സി.ടി.ഇ) ആണ് ഇവിടെ എം.എഡ് കോഴ്‌സിന് അനുമതി നിഷേധിച്ചത്.
ഇതേ തുടര്‍ന്ന് രണ്ടു വര്‍ഷമായി ഇവിടെ കോഴ്‌സ് നടത്താന്‍ സാധിക്കാത്ത അവസ്ഥയാണ്. എന്നാല്‍ കേരളത്തിലെ മറ്റു സര്‍ക്കാര്‍ എം.എഡ് പഠന കേന്ദ്രങ്ങള്‍ മതിയായ സ്ഥിരം അധ്യാപകരില്ലാതെ പ്രവര്‍ത്തിക്കുന്നുമുണ്ട്.
കോടതിയുടെ അനുമതിയോടെ 2011-12, 2012-13 അധ്യയനവര്‍ഷങ്ങളില്‍ ഇവിടെ എം.എഡ് കോഴ്‌സ് നടത്തിയിരുന്നു. മതിയായ ഭൗതിക സാഹചര്യം ഇല്ലാത്തതടക്കം ചൂണ്ടിക്കാട്ടി എന്‍.സി.ടി.ഇ വീണ്ടും ശക്തമായി ഇടപെട്ടതോടെ രണ്ടു വര്‍ഷം മുമ്പ് കോഴ്‌സ് നിര്‍ത്തിവച്ചു. എം.എഡ് കോഴ്‌സിന് 50 സീറ്റാണ് ഇവിടെയുള്ളത്. ഇവര്‍ക്കു നാലു സ്ഥിരം അധ്യാപകരാണു വേണ്ടത്.
രണ്ടു വര്‍ഷം കോഴ്‌സ് നടത്തിയപ്പോള്‍ കരാര്‍ വ്യവസ്ഥയിലാണ് അധ്യാപകരാണുണ്ടായിരുന്നത്. ക്ലാസ് മുറികള്‍ ഉള്‍പ്പെടെയുള്ളവയുടെ ഭൗതിക സാഹചര്യം വിലയിരുത്തുന്നതിനായി സിന്‍ഡിക്കേറ്റ് ഉപസമിതി ഫെബ്രുവരിയില്‍ കോളജ് സന്ദര്‍ശിച്ചു സര്‍വകലാശാലക്ക് അനുകൂല റിപ്പോര്‍ട്ടു നല്‍കിയിരുന്നു. എന്നിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നാണു പരാതി.
അധ്യാപക നിയമനത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരാണ്. കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെ എം.എഡ് കേന്ദ്രങ്ങളില്‍ മതിയായ അധ്യാപകരില്ലെന്നും അവയുടെ പ്രവര്‍ത്തനത്തിനു തടസ്സമുണ്ടായിട്ടില്ലെന്നും തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളജ് ഓഫ് ടീച്ചേര്‍സ് എജ്യുക്കേഷനിലെ ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍ സര്‍വകലാശാലക്കു കീഴില്‍ ധര്‍മ്മശാലയിലെ കേന്ദ്രത്തില്‍ എം.എഡ് കേന്ദ്രത്തില്‍ ഒരു അസോസിയേറ്റ് പ്രൊഫസര്‍ മാത്രമാണുള്ളത്. മറ്റ് അധ്യാപകരെ കരാര്‍ വ്യവസ്ഥയിലാണ് ഇവിടെ നിയമിക്കുന്നത്. എന്‍.സി.ടി.ഇ മാനദണ്ഡങ്ങള്‍ നിലവില്‍ വരുന്നതിനു മുമ്പാണ് ഈ കേന്ദ്രങ്ങള്‍ തുടങ്ങിയത്. അതുകൊണ്ടു തന്നെ ഇവിടങ്ങളിലെ കോഴ്‌സുകളെ അധ്യാപക പ്രശ്‌നം ബാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ജില്ലയിലെ എം.എഡ് കോഴ്‌സ് അധ്യാപകരില്ലാത്തതിനെ തുടര്‍ന്ന് ഇത്തവണയും നിര്‍ത്തി വെക്കേണ്ടി വന്നതു പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago