HOME
DETAILS
MAL
ബാബരി: ആധുനിക ഇന്ത്യയുടെ കറുത്തദിനമെന്ന് യെച്ചൂരി
backup
December 07 2017 | 01:12 AM
ന്യൂഡല്‍ഹി: ആധുനിക ഇന്ത്യയുടെ കറുത്തദിനമാണ് ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ഡിസംബര്‍ ആറെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്റെ മതേതര സംവിധാനത്തിനേറ്റ ഏറ്റവും കനത്ത പ്രഹരമാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ച. ഡിസംബര്‍ 6 കറുത്തദിനമായി ആചരിക്കുമ്പോള്‍തന്നെ ഭാവിയില്‍ ഇത്തരം സംഭവങ്ങളില്ലാതിരിക്കാന്‍ നാം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. രാജ്യത്തിന്റെ മതേതര സംവിധാനം കൂടി തകര്‍ന്ന ദിവസമാണിത്. ബാബരി മസ്ജിദ് തകര്‍ച്ചക്ക് കാല്‍ നുറ്റാണ്ട് പൂര്‍ത്തിയാകുമ്പോള്‍ ഈ ആക്രമണം ഇന്ത്യന്‍ ചരിത്രത്തില്‍ കറുത്തപാടായി തന്നെ അവശേഷിക്കും. പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ മൗനാനുവാദത്തോടയാണ് പള്ളി തകര്‍ത്തതെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാര്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും യെച്ചൂരി ഓര്‍മ്മിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."