HOME
DETAILS
MAL
സ്വന്തമായി കാറുള്ളവര്‍ക്ക് ഗ്യാസ് സബ്സിഡിയില്ലാതാകും
backup
December 07 2017 | 01:12 AM
ന്യൂഡല്‍ഹി: സ്വന്തമായി കാറുള്ളവര്‍ക്ക് പാചക വാതക സബ്സിഡി ലഭിക്കില്ല. അനധികൃത സബ്സിഡി ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടി. അടുത്ത മാര്‍ച്ചോടെ എല്ലാ സബ്സിഡിയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായാണ് സ്വന്തമായി കാറുള്ളവരെ സമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സബ്സിഡിയില്‍ നിന്ന് പുറത്താക്കുന്നത്.
രാജ്യത്ത് ഏകദേശം 3.6 കോടി അനധികൃത പാചക വാതക സബ്സിഡിയുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇത് എടുത്തുകളയുന്നതോടെ 30,000 കോടി രൂപയോളം സര്‍ക്കാരിന് ലാഭമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."