വക്കീല്‍ ഫീസ് നിയന്ത്രിക്കണം: സുപ്രിം കോടതി
ന്യൂഡല്‍ഹി: ഉയര്‍ന്ന ഫീസ് വാങ്ങിക്കുകവഴി അഭിഭാഷകവൃത്തി വാണിജ്യവല്‍ക്കരിക്കപ്പെട്ടതായി സുപ്രിം കോടതി. അഭിഭാഷകര്‍ കേസിനായി ഉയര്‍ന്ന ഫീസ് വാങ്ങുമ്പോള്‍ ഇത് താങ്ങാന്‍ പാവങ്ങള്‍ക്ക് കഴിയാതിരിക്കുകയും അതുവഴി അവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഉണ്ടാകുകയുമാണ് ചെയ്യുന്നതെന്നും സുപ്രിം കോടതി വ്യക്തമാക്കി. ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രം നിയമ നിര്‍മാണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
നീതിന്യായവ്യവസ്ഥയുടെ സുപ്രധാന ഘടകമാണ് അഭിഭാഷകര്‍. എന്നാല്‍ കേസ് നടത്താന്‍ കക്ഷികളില്‍ നിന്ന് വന്‍ഫീസ് വാങ്ങിക്കുകയാണ്. ഇതു പാവങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെടാനിടയാക്കുകയാണ്. അഭിഭാഷകരുടെ തൊഴിലിന്റെ ധാര്‍മികത നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്നും സുപ്രിം കോടതി ആവശ്യപ്പെട്ടു. സുപ്രിം കോടതിയുടെ വിവിധ വിധിപ്രസ്താവങ്ങളും നിയമ കമ്മിഷന്റെ റിപ്പോര്‍ട്ടും പരിഗണിച്ച് ജസ്റ്റിസുമാരായ ആദര്‍ശ് കെ.ഗോയല്‍, യു.യു.ലളിത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."