HOME
DETAILS
MAL
പശു ഭീകരത വീണ്ടും; രാജസ്ഥാനില്‍ യുവാവിനെ പൊലിസ് വെടിവച്ചു കൊന്നു
backup
December 07 2017 | 07:12 AM
ന്യൂഡല്‍ഹി: എല്ലാ ഉത്തരവുകളേയും വെല്ലു വിളിച്ച് രാജ്യത്ത് വീണ്ടും പശുവിന്റെ പേരില്‍ നരനായാട്ട്. രാജസ്ഥാനിലെ അല്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഒരാളെ പൊലിസ് വെടിവെച്ചുകൊന്നു.
വാഹനത്തില്‍ പശുവിനെ കൊണ്ടു പോവുകയായിരുന്ന അഞ്ചംഗ സംഘത്തിന് നേരെ പൊലിസ് വെടിവെക്കുകയായിരുന്നു.അല്‍വാറിലെ ജനത കോളനിക്ക് സമീപമാണ് സംഭവം. കൊല്ലപ്പെട്ട യുവാവിന്റെ പേര് പുറത്ത് വിട്ടിട്ടില്ല.
നിയമവിരുദ്ധമായി പശുക്കളെ കടത്തിക്കൊണ്ട് പോകുന്നുവെന്ന് ആരോപിച്ചാണ് പൊലിസ് യുവാക്കള്‍ക്കു നേരെ വെടിവെച്ചത്. യുവാക്കള്‍ തങ്ങള്‍ക്കു നേരെ വെടിയുതിര്‍ത്തതിനാലാണ് തിരിച്ച് വെടിവെച്ചതെന്നാണ് പൊലിസ് ഭാഷ്യം.
പശുക്കടത്തും ഗോവധവുമായി ബന്ധപ്പെട്ട് ഇവിടെ നേരത്തെയും നിരവധി അക്രമസംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഗോസംരക്ഷകര്‍ വെടിവെച്ചു കൊന്ന് ഉമര്‍ഖാന്‍ എന്ന യുവാവാണ് അതില്‍ അവസാനത്തേത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."