HOME
DETAILS

ഉറ്റവരെ വീണ്ടെടുത്ത സന്തോഷത്തില്‍ ദാറുല്‍ മുബാറക്

  
backup
August 14 2016 | 23:08 PM

%e0%b4%89%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b5%e0%b4%b0%e0%b5%86-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b8%e0%b4%a8%e0%b5%8d


മലേഷ്യന്‍ സംഘം
ഇന്ന് നാട്ടിലേക്ക് മടങ്ങും
കണ്ണൂര്‍: കിനാവുകള്‍ യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് കക്കാട് ദാറുല്‍ മുബാറകിലെത്തിയ മലേഷ്യന്‍ കുടുംബം. കടലുകള്‍ താണ്ടിയുള്ള ഈ കൂടിച്ചേരലിനു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന്റെ സുഖവും ഉല്‍സാഹവുമുണ്ടായിരുന്നു. ആറാം വയസില്‍ കുടുംബത്തോടൊപ്പം മലേഷ്യന്‍ മണ്ണിലെത്തിയ പി.സി മൂസക്കുട്ടിയുടെ മനസില്‍ നിറം മങ്ങാതെ കിടന്ന ഓര്‍മകളും ഉറ്റവരെ കണ്ടെത്തണമെന്ന നിശ്ചയദാര്‍ഢ്യവുമാണ് വേറിട്ടുപോയ കുടുംബത്തിന്റെ കൂടിച്ചേരലിന് കാരണമായത്.കക്കാട് ഹൈദ്രോസ് പള്ളിക്കു സമീപത്തെ ദാറുല്‍ മുബാറകിലെ പി.സി അബൂഞ്ഞിഹാജിയുടെ മാതൃ സഹോദരന്റെ ഇളയ മകനാണ് പി.സി മൂസക്കുട്ടി. 1956ല്‍ മലേഷ്യയിലേക്കു കപ്പല്‍ കയറിയ മലയാളികളില്‍ പി.സി മൂസക്കുട്ടിയുടെ പിതാവായ പി.സി യൂസഫുമുണ്ടായിരുന്നു. മലേഷ്യയില്‍ വ്യാപാരിയായതോടെ 59ല്‍ കുടുംബത്തേയും അദ്ദേഹം മലേഷ്യയിലേക്കു കൂട്ടിക്കൊണ്ടുപോയിരുന്നു. പിന്നീട് നാടുമായുള്ള ബന്ധം പുനസ്ഥാപിച്ചിട്ടില്ല. എന്നാല്‍ മൂസക്കുട്ടിയുടെ മനസില്‍ അന്നും കേരളം മായാത്ത ഓര്‍മയായിരുന്നു. മലേഷ്യയിലെത്തുന്ന മലയാളികളോട് കേരളവും പ്രത്യേകിച്ച് കണ്ണൂരിനെ കുറിച്ചും അദ്ദേഹം ആരാഞ്ഞുകൊണ്ടിരുന്നു. അങ്ങനെയാണ് സാബുഹാജിയെന്ന തൃക്കരിപ്പൂര്‍ സ്വദേശിയെ പരിചയപ്പെടുന്നത്.
പറിച്ചു നട്ടപ്പോഴും നഷ്ടപ്പെട്ടുപോകാത്ത ഓര്‍മകളുടെ പിന്‍ബലത്തില്‍ 61ല്‍ അദ്ദേഹത്തോടൊപ്പം മൂസക്കുട്ടിയും കണ്ണൂരിലെത്തി. എന്നാല്‍ തന്റെ കുടുബത്തെ കുറിച്ച് സൂചന ലഭിക്കാതെ നിരാശയോടെ അന്ന് മടങ്ങുകയായിരുന്നു. പിന്നീട് 10 വര്‍ഷത്തിനു ശേഷമുള്ള രണ്ടാം വരവിലാണ് കുടുംബത്തെ കുറിച്ചുള്ള സൂചന ലഭിച്ചത്. കക്കാട് ജങ്ഷനില്‍ അന്നുണ്ടായിരുന്ന ഒരു പലചരക്കുകടക്കാരനാണ് മൂസക്കുട്ടിയെ തിരിച്ചറിയുന്നതും വിശദമായി ചോദ്യങ്ങളിലൂടെ പി.സി അബൂഞ്ഞിഹാജിയുടെ അടുത്തെത്തിക്കാനും വഴിയൊരുക്കിയത്. ഇന്നും ഒരു നിയോഗം പോലെ അബൂഞ്ഞിഹാജി ആ കൂടിക്കാഴ്ചയെ ഓര്‍ത്തെടുക്കുന്നുണ്ട്.പിന്നീടിങ്ങോട്ട് കേരളത്തിലേക്കും പ്രത്യേകിച്ച് കക്കാടും നിത്യ സന്ദര്‍ശകനായി മൂസക്കുട്ടി മാറിയിരുന്നു.
ഇതിനിടയില്‍ തൃക്കരിപ്പൂര്‍ സ്വദേശിനിയെ മലേഷ്യയില്‍ വച്ച് വിവാഹം കഴിച്ചതും കേരളത്തില്‍ വേരുറപ്പിക്കാന്‍ കാരണമായി. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് മലേഷ്യയിലെ തന്റെ കുടുംബത്തെ ഒപ്പം കൂട്ടി മൂസക്കുട്ടി പിറന്ന മണ്ണിലെത്തുന്നത്. 11 സ്ത്രീകളും രണ്ടു കുട്ടികളും അടങ്ങുന്ന 22 പേരടങ്ങുന്ന സംഘം ഇന്നലെ ഉച്ചയോടെയാണ് കക്കാട് ദാറുല്‍ മുബാറകില്‍ ഒത്തുചേര്‍ന്നത്. കാലത്തിന്റെയും ദേശത്തിന്റെയും അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിയ ഈ കുടുംബസംഗമം ഇനിയും തുടരണമെന്നു മനസില്‍ ഉറപ്പിച്ചാണ് മലേഷ്യന്‍സംഘം കണ്ണൂരില്‍ നിന്നും മടങ്ങുന്നത്. ഇന്ന് കണ്ണൂരില്‍ നിന്നു ചെന്നൈയിലേക്കും അവിടെ നിന്നു മലേഷ്യയിലേക്കും ഇവര്‍ യാത്രതിരിക്കും.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമകളോട് എന്നും എതിർപ്പെന്ന് എഴുത്തുകാരൻ ജയമോഹൻ

uae
  •  a month ago
No Image

പുതിയ നോവൽ പ്രഖ്യാപിച്ച് ചേതൻ ഭഗത്

uae
  •  a month ago
No Image

ഷാർജ പുസ്തക മേള സംസ്കാരങ്ങളുടെ സംവാദ വേദി: സമദാനി

uae
  •  a month ago
No Image

യു.എ.ഇയുടെ വികസന യാത്രയെ പിന്തുണച്ചവർക്ക് ദുബൈ എമിഗ്രേഷൻ ആദരം

uae
  •  a month ago
No Image

അറബ്, ഇസ്‌ലാമിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ശൈഖ് മൻസൂർ റിയാദിലെത്തി

Saudi-arabia
  •  a month ago
No Image

കോപ് 29 സെഷൻ: യു.എ.ഇ പ്രസിഡൻ്റ് ശൈഖ് മുഹമ്മദ് അസർബൈജാനിൽ

uae
  •  a month ago
No Image

ദുബൈയിൽ ജോലി സമയവും തൊഴിൽ നയങ്ങളും വിപുലീകരിച്ച് ഗതാഗതം സുഗമമാക്കാൻ നീക്കം

uae
  •  a month ago
No Image

എച്ച്.എസ്.എം സ്‌കോളര്‍ഷിപ്പ് പരീക്ഷ വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ നടത്തും

Kerala
  •  a month ago
No Image

നിയമംലഘിച്ച് ടാക്‌സി സര്‍വിസ്; സഊദിയില്‍ 826 ടാക്‌സി ഡ്രൈവര്‍മാര്‍ പിടിയില്‍

Saudi-arabia
  •  a month ago
No Image

ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്

International
  •  a month ago