'മണിശങ്കര്‍ അയ്യര്‍ മോദിയോട് മാപ്പു പറയണം': മോശം പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി മോശം പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ മാപ്പു പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയെ നീചനെന്നു വിശേഷിപ്പിച്ചതിനെതിരെയാണ് രാഹുല്‍ രംഗത്തെത്തിയത്.
''മണിശങ്കര്‍ അയ്യര്‍ മോദിയെ അഭിസംബോധന ചെയ്ത രീതിയോ ഭാഷയോ ഞാന്‍ അംഗീകരിക്കുന്നില്ല. പറഞ്ഞതില്‍ അദ്ദേഹം മാപ്പുപറയുമെന്ന് കോണ്‍ഗ്രസും ഞാനും പ്രതീക്ഷിക്കുന്നു''- രാഹുല്‍ പറഞ്ഞു.
ബി.ജെ.പിയും പ്രധാനമന്ത്രി മോദിയും ദിവസവും കോണ്‍ഗ്രസിനെതിരേ നിന്ദ്യമായ വാക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ സംസ്‌കാരം ഇത്തരത്തിലുള്ളതല്ല. നിന്ദ്യമായ വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ല. പ്രധാനമന്ത്രിക്കെതിരായി ഉപയോഗിച്ച വാക്കുകള്‍ പിന്‍വലിക്കുകയും മണിശങ്കര്‍ അയ്യര്‍ മാപ്പുപറയുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
അതേസമയം രാഹുലിന്റെ അഭിപ്രായത്തെ കുറിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രധാനമന്ത്രി എന്തിനാണ് കോണ്‍ഗ്രസിനെക്കുറിച്ചും ഉപാധ്യക്ഷന്‍ രാഹുലിനെക്കുറിച്ചും മോശം പരാമര്‍ശം നടത്തുന്നതെന്ന് മണിശങ്കര്‍ അയ്യര്‍ ചോദിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ദിവസവും മോശം പരാമര്‍ശങ്ങളാണ് മോദി നടത്തുന്നത്. താന്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ ഒരു ഭാരവാഹിത്വവും വഹിക്കുന്നില്ല. അതുകൊണ്ട് അദ്ദേഹം നടത്തുന്നതുപോലുള്ള പരാമര്‍ശങ്ങള്‍ നടത്താന്‍ തനിക്ക് ഒരുതരത്തിലുള്ള വിലക്കുകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോദി ജനിച്ചത് കീഴ്ജാതിക്കാരനാണെന്ന് ഒരിക്കല്‍പോലും താന്‍ വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."