HOME
DETAILS
MAL
ഓഖി ചുഴലിക്കാറ്റ്: മോദി വിളിക്കാതിരുന്നത് ഇടതു സര്‍ക്കാരായതു കൊണ്ടെന്ന് മുഖ്യമന്ത്രി
backup
December 07 2017 | 15:12 PM
കണ്ണൂര്‍: ഓഖി ചുഴലിക്കാറ്റ് വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച നിലപാടില്‍ കടുത്ത അമര്‍ഷം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഓഖി ദുരന്തത്തെത്തുടര്‍ന്ന് നരേന്ദ്ര മോദി തമിഴ്നാട് മുഖ്യമന്ത്രിയെ മാത്രമാണ് ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്. എന്നാല്‍ കേരളത്തിലേക്ക് വിളിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാരിന് പ്രത്യേക മനോഭാവമാണ് ഉള്ളതെന്നും അതിന് തെളിവാണിതെന്നും പിണറായി പറഞ്ഞു. കണ്ണൂരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."