ഡി.വൈ.എഫ്.ഐ യുവസാഗരം ഇന്ന്
കണ്ണൂര്‍ : 'വിടപറയുക വര്‍ഗീയതയോട്; അണിനിരക്കുക മതനിരപേക്ഷതയ്‌ക്കൊപ്പം' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് നാലിനു കലക്ടറേറ്റ് മൈതാനില്‍ യുവസാഗരം സംഘടിപ്പിക്കും.
സി.പി.എം പോളിറ്റ് ബ്യുറോ അംഗം ബൃന്ദാകാരാട്ട് ഉദ്ഘാടനം ചെയ്യും. പി.കെ ശ്രീമതി എം.പി, പി.ജയരാജന്‍, എം.വി ജയരാജന്‍, കെ.കെ.രാഗേഷ് എം.പി , ടി.വി രാജേഷ് എം.എല്‍.എ, ബിജു കണ്ടക്കൈ , കെ.വി സുമേഷ്, വി.കെ സനോജ് സംസാരിക്കും.
അത്താഴക്കുന്ന് സൗപര്‍ണിക കലാവേദിയുടെ നാട്ടരങ്ങ് പരിപാടിയോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമാവുക. യുവസാഗരത്തില്‍ പങ്കെടുക്കുന്ന വടക്കുനിന്നുള്ള പ്രവര്‍ത്തകര്‍ എ .കെ.ജി ആശുപത്രി പരിസരത്തും തെക്കുനിന്നുള്ളവര്‍ താണ ജങ്ഷനിലും ഇറങ്ങി ചെറുപ്രകടനങ്ങളായി കലക്ടറേറ്റ്‌മൈതാനിയിലെത്തും.
ഡി.വൈ.എഫ്.ഐ ഏച്ചൂര്‍ മേഖലാ ട്രഷറര്‍ അജേഷ് നല്ലാഞ്ചിയുടെ കവിതാസമാഹാരം ചടങ്ങില്‍ കെ.കെ രാഗേഷ് എം.പിക്കു നല്‍കി ബൃന്ദാ കാരാട്ട് പ്രകാശനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."