എംബസി ജറൂസലമിലേക്ക് മാറ്റില്ലെന്ന് ബ്രിട്ടന്
ലണ്ടന്‍: ജറൂസലമിനെ ഇസ്റാഈല്‍ തലസ്ഥാനമായി അംഗീകരിച്ച യു.എസ് നീക്കത്തെ ശക്തമായി എതിര്‍ത്ത് ബ്രിട്ടന്. എംബസി ജറൂസലമിലേക്ക് മാറ്റില്ലെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു.
ഇസ്റാഈലും ഫലസ്തീനും തലസ്ഥാനമായി കരുതുന്ന ജറൂസലമിന്റെ അവകാശത്തെ സംബന്ധിച്ച് തര്‍ക്കം ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാനാവുകയുള്ളൂ. വിശുദ്ധ നാടായ ജറൂസലമിന്റെ അവകാശം ഫലസ്തീനും ഇസ്റാഈലും അനുഭവിക്കണമെങ്കില്‍ അങ്ങനെയാവണം. അമേരിക്കയുടെ പാത പിന്തുടരാന് തങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, യു.എസ് പ്രഖ്യാപനത്തെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ബ്രിട്ടനും ജര്‍മനിയും ഫ്രാന്‍സും ജറൂസലമിലെയും ഗസ്സയിലെയും തങ്ങളുടെ പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
ഇന്ന് ജുമാ നിസ്കാരത്തിനുശേഷം യു.എസ് തീരുമാനത്തിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ഫലസ്തീന് നേതാക്കളുടെ തീരുമാനം മേഖലയില്‍ സംഘര്‍ഷം രൂക്ഷമാക്കുമെന്നാണ് സൂചന. ഈ സാധ്യത മുന്‍നിര്‍ത്തിയാണ് പൗരന്മാര്ക്കുള്ള ജാഗ്രതാ നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."