HOME
DETAILS
MAL
വിദ്യാര്‍ഥികള്‍ വിളവെടുത്തു; ചീരകൃഷിയില്‍ നൂറു മേനി തന്നെ
backup
December 08 2017 | 03:12 AM
കാഞ്ഞങ്ങാട്: പെരിയ ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ കുട്ടികള്‍ നട്ടുനനച്ചുണ്ടാക്കിയ ചീര വിളവെടുത്തു.
സ്‌കൂള്‍ എസ്.എം.സി ചെയര്‍മാനും ജൈവകര്‍ഷകനുമായ കുഞ്ഞമ്പുവിന്റെ മാര്‍ഗനിര്‍ദേശവും ഇവര്‍ക്കുണ്ടായിരുന്നു. സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ചീര ഉപ്പേരി ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി. പയര്‍, പാവല്‍, നരമ്പന്‍ തുടങ്ങിയ മറ്റ് പച്ചക്കറികളും നന്നായി ഇവിടെ വളര്‍ന്ന് വരുന്നുണ്ട്.
പെരിയ വനം എന്ന പേരില്‍ ജൈവവൈവിധ്യ ബ്ലോക്കും ഔഷധതോട്ടവും നന്നായി പരിപാലിച്ച് വരുന്നുണ്ട്. കഴിഞ്ഞ ജില്ലാ കലോത്സവത്തിനു വേണ്ട ജൈവസദ്യയ്ക്കു സ്‌കൂളിലെ കുട്ടികളുടെ സംഭാവനയുണ്ടായി.
പ്രധാനധ്യാപകന്‍ ടി.വി.മധുസൂദനന്‍, പി.ടി.എ പ്രസിഡന്റ് അശോകന്‍ വടക്കേക്കര, പി. ബാലചന്ദ്രന്‍ നായര്‍ എന്നിവര്‍ കുട്ടികള്‍ക്കു സഹായവുമായി രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."