HOME
DETAILS
MAL
പിണറായിക്കു ചുറ്റം സവര്‍ണ്ണ ഉപജാപക വൃന്ദം: വെള്ളാപ്പള്ളി
backup
December 08 2017 | 08:12 AM
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് ചുറ്റം സവര്‍ണ്ണ ഉപജാപകവൃന്ദം പ്രവര്‍ത്തിക്കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്. അവരുടെ സമ്മര്‍ദ്ദമാണ് ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണത്തിന് പിന്നിലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിനെ തുടര്‍ന്ന് സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു. പാവങ്ങളുടെ മരണം രാഷ്ട്രിയവല്ക്കരിക്കരുത്. മുഖ്യമന്ത്രിയോട് മത്സ്യത്തൊഴിലാളികള്‍ കാണിച്ചത് ശരിയായില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."