HOME
DETAILS
MAL
ബാര്‍ കോഴക്കേസ് എന്ന് അന്വേഷിച്ച് തീരുമെന്ന് ഹൈക്കോടതി
backup
December 08 2017 | 10:12 AM
കൊച്ചി: കെ.എം മാണിക്കെതിരായ ബാര്‍കോഴ കേസിലെ തുടരന്വേഷണം എന്നു തീരുമെന്ന് ഹൈക്കോടതി.
അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ട് ഈ മാസം 15ന് ഹാജരാക്കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കേസ് അന്വേഷണം അവസാന ഘട്ടത്തിലാണെന്നും ലാബ് റിപ്പോര്‍ട്ടും ശബ്ദരേഖയും ഇനി പരിശോധിക്കേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എം മാണി നല്‍കിയ ഹരജി പരിഗണിക്കവേയാണ് ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയത്. ഈ മാസം 15ന് കേസ് കോടതി വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."