എസ്.കെ.എസ്.എസ്.എഫ് ഫ്രീഡം സ്ക്വയര്‍ ജില്ലയില്‍ 11 കേന്ദ്രങ്ങളില്‍
കാസര്‍കോട്: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുടെ ഭാഗമായി എസ്.കെ.എസ്.എസ്. എഫ് ജില്ലയില്‍ പതിനൊന്ന് കേന്ദ്രങ്ങളില്‍ ഇന്ന് വൈകുന്നേരം നാല്മണിക്ക് ഫ്രീഡം സ്ക്വയര്‍ സംഘടിപ്പിക്കും.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനം ശക്തിപ്പെടുത്താനും സാമുദായിക സൗഹാര്‍ദത്തിന് വിള്ളലുണ്ടാക്കുന്ന മതേതര ശക്തികളെ ചെറുത്തു നില്‍ക്കാനും പുതുതലമുറക്ക് പ്രചോദനം നല്‍കാനാണു ഫ്രീഡം സ്ക്വയര്‍ നടത്തുന്നത്.
കാസര്‍കോട് മേഖലാ പരിപാടി ഉളിയത്തടുക്ക ടൗണില്‍ നടക്കും. മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. ഹാഷിം അരിയില്‍ പ്രമേയ പ്രഭാഷണം നടത്തും.
ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര പ്രതിജ്ഞ ചൊല്ലി കൊടുക്കും. മഞ്ചേശ്വരം മേഖല കമ്മിറ്റിയുടെ ഫ്രീഡം സ്ക്വയര്‍ ഹൊസങ്കടി ടൗണില്‍ നടക്കും മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്യും. കുമ്പള മേഖല പരിപാടി കുമ്പള ടൗണില്‍ നടക്കും. എ.കെ.എം അഷ്റഫ് ഉദ്ഘാടനം ചെയ്യും.
തൃക്കരിപ്പൂര്‍ മേഖല പരിപാടി തൃക്കരിപ്പൂര്‍ ടൗണില്‍ നടക്കും. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്യും. ബദിയഡുക്ക മേഖല പരിപാടി നെല്ലിക്കട്ടയില്‍ നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര് ഉദ്ഘാടനം ചെയ്യും.
ചെര്‍ക്കള മേഖല പരിപാടി ചെര്‍ക്കള മദ്റസ പരിസരത്ത് നടക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും.
കാഞ്ഞങ്ങാട് മേഖല പരിപാടി നോര്‍ത്ത് കോട്ടച്ചേരിയില്‍ നടക്കും. എസ്. വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. പെരുമ്പട്ട മേഖല പരിപാടി കുന്നുംകൈയില്‍ നടക്കും. ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി യൂനുസ് ഫൈസി പെരുമ്പട്ട ഉദ്ഘാടനം ചെയ്യും.
ഉദുമ മേഖല പരിപാടി കളനാട് നടക്കും. എസ്.വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്യും.
മുള്ളേരിയ മേഖല പരിപാടി പള്ളങ്കോട് ടൗണില്‍ നടക്കും. ജില്ലാ ട്രഷറര്‍ സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഉദ്ഘാടനം ചെയ്യും.
നീലേശ്വരം മേഖല പരിപാടി കോട്ടപ്പുറത്ത് നടക്കും എം. മുഹമ്മദലി നീലേശ്വരം ഉദ്ഘാടനം ചെയ്യും.
പരിപാടി വന്‍വിജയമാക്കാന്‍ മുഴുവന്‍ ശാഖ, ക്ലസ്റ്റര്‍, മേഖല ഭാരവാഹികള്‍ സജീവമായി രംഗത്തിറങ്ങണമെന്നു ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്നയും ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിരയും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."