HOME
DETAILS
MAL
കുളത്തില്‍ ചിപ്പിവാരാന്‍ ഇറങ്ങിയ യുവാവിനെ കാണാതായി
backup
December 09 2017 | 01:12 AM
ശ്രീകാര്യം: കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണ കേന്ദ്രത്തിലെ കുളത്തില്‍ ചിപ്പിവാരാന്‍ ഇറങ്ങിയ ഏഴംഗ സംഘത്തിലെ യുവാവിനെ കാണാതായി. ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. ശ്രീകാര്യം മഠത്തുനട നമ്പ്യാര്‍ക്കോണത്തുവീട്ടില്‍ സുരേഷിനെ(48 ) ആണ് കാണാതായത്. ഗവേഷണ കേന്ദ്രത്തിന് പുറകിലെ മഠത്തുനട ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഏഴു പേരടങ്ങുന്ന സംഘമാണ് മതില്‍ ചാടിക്കടന്ന് ഇവിടെയെത്തിയത്. ഈ സംഘത്തിലെ മൂന്നു പേരാണ് വെള്ളത്തില്‍ ഇറങ്ങിയത്. ഇതില്‍ ഒരാള്‍ താഴ്ന്നുപോകുന്നത് കണ്ട് രക്ഷിക്കാന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്നാണ് നാട്ടുകാരും പൊലിസും വിവരം അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."