HOME
DETAILS
MAL
തൃക്കരിപ്പൂരില്‍ ബി.ജെ.പി ഓഫിസിന് നേരെ അക്രമം
backup
August 14 2016 | 23:08 PM
തൃക്കരിപ്പൂര്‍: ടൗണില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി പഞ്ചായത്ത് ഓഫിസിന് നേരെ അക്രമം. കഴിഞ്ഞ ദിവസം രാത്രിയാണ് അക്രമം നടന്നത്. ഓഫിസിനകത്തെ സാധനങ്ങള്‍ വലിച്ചിട്ട നിലയിലാണ്. പുറത്ത് സ്ഥാപിച്ച ഇരുമ്പ് പൈപ്പില്‍ തീര്‍ത്ത കൊടിമരവും നശിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സുനില്‍ ബാബു, നീലേശ്വരം സി.ഐ ഉണ്ണികൃഷ്ണന്, ചന്തേര എസ്.ഐ അനൂപ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."