സംസ്ഥാനത്തെ നിയമവാഴ്ച്ച തകരാറില്‍; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഐ.എം.ജി ഡയറക്ടര്‍ ജേക്കബ് തോമസ്.
അഴിമതിക്കാര്യത്തില്‍ സംസ്ഥാനത്ത് എല്ലാവരും ഒറ്റക്കെട്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ നിയമവാഴ്ച്ച തകരാറിലായി. സുനാമി പാക്കേജിലെ കോടികളാണ് കട്ടുകൊണ്ടുപോയത്. അതുകൊണ്ടാണ് ചെല്ലാനത്ത് ദുരന്തം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഭരണ സംവിധാനത്തിലുള്ള വിവിധ താല്‍പര്യങ്ങള്‍' എന്ന വിഷയത്തെ കുറിച്ചുള്ള സംവാദത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം.
അഴിമതിക്കെതിരെ നിലകൊള്ളാന്‍ ജനങ്ങള്‍ ഭയക്കുന്നു. അഴിമതിക്കെതിരെ സംസാരിക്കുന്നവരെ നിശ്ശബ്ദനാക്കുന്ന പ്രവണതയാണ് കേരളത്തിലുള്ളത്.
52 വെട്ടുവെട്ടിയില്ലെങ്കിലും നിശ്ശബ്ദനാകും.
ഭരണാധികാരിക്കും ജനത്തിനും ഇടയില്‍ ഒരു മതിലുണ്ട്. വിശ്വാസമുണ്ടെങ്കില്‍ ഭരണാധികാരിക്ക് ജനത്തിന്റെ അടുത്ത് നില്‍ക്കാം.
ഓഖി ദുരന്തത്തില്‍ എത്രപേര്‍ മരിച്ചുവെന്നോ എത്രപേര്‍ കടലില്‍ പെട്ടിട്ടുണ്ടെന്നോ ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല.
പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്നും ജേക്കബ് തോമസ് ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."