പയ്യന്നൂരില്‍ നിന്നു ഗാന്ധി പ്രതിമ അബൂദബിയിലേക്ക്
പയ്യന്നൂര്‍: അബൂദബിയിലെ ഇന്ത്യക്കാരുടെ സംഘടനയായ ഇന്ത്യ സോഷ്യല്‍ സെന്ററില്‍ സ്ഥാപിക്കുന്ന മഹാത്മാ ഗാന്ധിയുടെ ശില്‍പം പൂര്‍ത്തിയാകുന്നു. യു.എ.ഇയില്‍ സ്ഥാപിക്കുന്ന ആദ്യ ഗാന്ധി ശില്‍പമാണ് പയ്യന്നൂരില്‍ തയാറാകുന്നത്. ചിത്രന്‍ കുഞ്ഞിമംഗലത്തിന്റേതാണ് ശില്‍പം.
ശില്‍പ്പി കുഞ്ഞിമംഗലം നാരായണന്‍ മാസ്റ്ററുടെ മകനാണ്. മൂന്നടി ഉയരത്തില്‍ വെങ്കല നിറത്തോട് കൂടിയാണ് ശില്‍പം. മഹാത്മജിയുടെ വ്യത്യസ്തങ്ങളായ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് പലയാവര്‍ത്തി സ്‌കെച്ചുകള്‍ തയാറാക്കിയാണ് ശില്‍പം നിര്‍മിച്ചത്. ആലക്കോട് രാജയുടെ10 അടി ഉയരത്തില്‍ വെങ്കലത്തില്‍ നിര്‍മിച്ച പൂര്‍ണകായ ശില്‍പത്തിന് മുഖ്യമന്ത്രിയില്‍ നിന്നു ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ലഭിച്ചിട്ടുണ്ട്.
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന്റെ 36ാ വര്‍ഷികത്തിന് വേണ്ടി വെങ്കലത്തില്‍ നിര്‍മിച്ച മോഹനം 2016 ശില്പവും ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. എ.കെ.ജി, ഇ.എം.എസ്, മഹാത്മാഗാന്ധി, ആലക്കോട് രാജ, കെ. കേളപ്പന്‍, സഞ്ജയന്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച മഹാന്മാരുടെ ശില്‍പങ്ങളും ഈ യുവ ശില്പി നിര്‍മിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."