HOME
DETAILS

മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3755 കോടി രൂപ

  
backup
December 09 2017 | 20:12 PM

%e0%b4%ae%e0%b5%8b%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d

ന്യൂഡല്‍ഹി: മൂന്നരവര്‍ഷത്തിനിടെ നരേന്ദ്രമോദി സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കായി മാത്രം ചെലവിട്ടത് 3,755 കോടി രൂപ. 2014ല്‍ അധികാരത്തിലേറിയതുമുതല്‍ കഴിഞ്ഞ ഒക്ടോബര്‍വരെയുള്ള കാലയളവിലാണ് ഇത്രയും തുക പരസ്യത്തിനായി ചെലവഴിച്ചത്.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. 2014 ഏപ്രില്‍ മുതല്‍ 2017 വരെയുള്ള കാലത്ത് ഇലക്ട്രോണിക്- അച്ചടി മാധ്യമങ്ങള്‍ക്കും പുറം പരസ്യങ്ങള്‍ക്കുമായി 37,54,06,23,616 രൂപ ചെലവഴിച്ചതായാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. നോയിഡ സ്വദേശിയായ വിവരാവകാശ പ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാറിന് ആണ് ഇതുസംബന്ധിച്ച മറുപടി ലഭിച്ചത്.
അധികാരത്തിലേറിയ ശേഷം എത്രതുക പരസ്യങ്ങള്‍ക്കായി ചെലവഴിച്ചെന്നായിരുന്നു കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തോട് രാംവീര്‍ ചോദിച്ചത്. റേഡിയോ, സിനിമ, ഇന്റര്‍നെറ്റ്, ടെലിവിഷന്‍, മൊബൈല്‍ഫോണ്‍ സന്ദേശം എന്നിങ്ങനെയുള്ള ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കായി 1,656 കോടി രൂപ ചെലവഴിച്ചപ്പോള്‍ അച്ചടിമാധ്യമങ്ങളിലൂടെ 1,698 കോടിയുടെ പരസ്യങ്ങളും ഹോര്‍ഡിങ്‌സ്, പോസ്റ്ററുകള്‍, ലഖുലേഖകള്‍, കലണ്ടറുകള്‍, മറ്റുപൊതുസ്ഥലങ്ങളിലുള്ള പരസ്യങ്ങള്‍ക്കുമായി 399 കോടി രൂപയും ചെലവിട്ടതായി വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  14 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  14 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  14 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  14 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  14 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  14 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  14 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  14 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  14 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  14 days ago