മോദിയുടെ പ്രസംഗങ്ങളില്‍നിന്ന് 'വികസനം' അപ്രത്യക്ഷമായി: രാഹുല്‍ഗാന്ധി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് വീണ്ടും രാഹുല്‍ ഗാന്ധി. ഇന്നലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കവേയാണ് മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ രംഗത്തെത്തിയത്.
വികസനം വികസനമെന്നു കൂടെക്കൂടെ പറഞ്ഞിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇപ്പോഴത്തെ പ്രസംഗങ്ങളില്‍ വികസനം എന്ന വാക്ക് കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൊന്നും മോദി വികസനത്തെക്കുറിച്ച് സംസാരിച്ചില്ലെന്നു പറഞ്ഞ രാഹുല്‍, ഇതെന്തുകൊണ്ടാണെന്നു ചിന്തിക്കണമെന്നും വിശദീകരിച്ചു.
പ്രധാനമന്ത്രിയോടു താന്‍ പത്തു ചോദ്യങ്ങള്‍ ചോദിച്ചുകഴിഞ്ഞെങ്കിലും ഒന്നിനും മറുപടി ലഭിച്ചില്ല. 22 വര്‍ഷമായി ഗുജറാത്ത് ഭരിക്കുന്ന ബി.ജെ.പിക്ക് വികസനത്തെക്കുറിച്ച് ഒന്നും പറയാനില്ലേയെന്നും അദ്ദേഹം ചോദിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ച ഈ സമയത്തുപോലും ബി.ജെ.പിയുടെ പ്രകടനപത്രിക പുറത്തിറങ്ങാത്തതിനെ പരിഹസിച്ച അദ്ദേഹം, യുവാക്കളടക്കമുള്ള വോട്ടര്‍മാര്‍ ഇന്ത്യയുടെ ജനാധിപത്യത്തെ സംരക്ഷിക്കാന്‍ വോട്ടുചെയ്യണമെന്നും അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."