HOME
DETAILS
MAL
നിര്‍മാണ മേഖലയില്‍ ജി.എസ്.ടി അഞ്ചുശതമാനമാക്കണം: ലെന്‍സ്ഫെഡ്
backup
December 09 2017 | 21:12 PM
ഇരിക്കൂര്‍: കെട്ടിട നിര്‍മാണ മേഖലയില്‍ ജി.എസ്.ടി അഞ്ചു ശതമാനമാക്കണമെന്നും തീരദേശ പരിപാലന നിയമം പുതുക്കണമെന്നും ലെന്‍സ്ഫെഡ് സംസ്ഥാന സമ്മേളനം ആവശ്യപ്പെു. പ്രതിനിധി സമ്മേളനം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു.
സോവനീര്‍ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ടി.സി.വി ദിനേഷ് കുമാര്‍ അധ്യക്ഷനായി. സാങ്കേതിക രംഗത്ത് ഉന്നതവിജയം നേടിയ മെമ്പര്‍മാരുടെ കുടുംബങ്ങള്‍ക്കുള്ള പി.കെ ബാലന് എന്‍ഡോവ്മെന്റ് മേയര്‍ ഇ.പി ലത വിതരണം ചെയ്തു.
സംസ്ഥാന സെക്രട്ടറി കെ. മുഹമ്മദ് ഇക്ബാല്‍, സ്ഥാപക ജനറല്‍ സെക്രട്ടറി ആര്.കെ മാണി ശങ്കര്‍, യു.എ ഷബീര്‍, കെ. സലീം, പി. മമ്മദ് കോയ, എന്‍.വി പ്രഭാകരന്, ആര്. ജയകുമാര്‍, കെ. കമലാക്ഷന്‍, എ.സി. മധുസൂദനന്, പി.വി കനകരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."