കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവം: മാതാവ് അറസ്റ്റില്‍
ഇടുക്കി: എട്ടുദിവസം പ്രായമായ കുഞ്ഞിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. കട്ടപ്പന മുരിക്കാട്ടുകുടി കണ്ടത്തിന്‍കര ബിനുവിന്റെ ഭാര്യ സന്ധ്യ (30) യാണ് അറസ്റ്റിലായത്.
കുട്ടിക്ക് ഭര്‍ത്താവിന്റെയും തന്റെയും നിറമല്ലെന്ന കാരണത്താലാണ് കൊലപാതകമെന്നാണ് സന്ധ്യ പൊലിസിന് നല്കിയ മൊഴി.
കഴിഞ്ഞ 7 നാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിന്റെ അമിത മദ്യപാനംമൂലം കഴിഞ്ഞ ഒരുവര്‍ഷക്കാലമായി സന്ധ്യ മാതാവിനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. നവംബര്‍ 30നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍വച്ച് ഇവര്‍ക്ക് കുഞ്ഞ് ജനിക്കുന്നത്. ആറുദിവസം ആശുപത്രിയില്‍ കിടന്നതിനുശേഷം വീട്ടിലെത്തി. സംഭവദിവസം രാവിലെ കുഞ്ഞിനെ കുളിപ്പിച്ച് കിടത്തിയതിനുശേഷം സന്ധ്യയുടെ അമ്മ സമീപത്തുള്ള തോട്ടില്‍ തുണിയലക്കാന്‍ പോയി.
ഈ സമയത്താണ് സന്ധ്യ കട്ടിലില്‍ കിടന്നിരുന്ന തുണി കുഞ്ഞിന്റെ കഴുത്തിലിട്ട് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിക്ക് അനക്കമില്ലെന്ന് ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചുപറയുകയായിരുന്നു. വിവരമറിഞ്ഞ ഭര്‍ത്താവ് ബന്ധുക്കളെ വിവരമറിയിച്ചു.
തുടര്‍ന്ന് സന്ധ്യയുടെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കുട്ടിയെ കട്ടപ്പനയിലെ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയുടെ കഴുത്തില്‍ പാടുകണ്ട ആശുപത്രി അധികൃതരാണ് വിവരം പൊലിസില്‍ അറിയിക്കുന്നത്.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിനെ തുടര്‍ന്നാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."