തൊഴിലാളി വിരുദ്ധനിയമം നടപ്പാക്കുന്നതില്‍ നിന്ന് കേന്ദ്രം പിന്മാറണം: തുറമുഖ തൊഴിലാളികള്‍
കൊച്ചി: രാജ്യത്തെ തുറമുഖ തൊഴിലാളികളെ സാരമായി ബാധിക്കുന്നതും സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുന്നതുമായ നിയമനിര്‍മ്മാണത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് ആള് ഇന്ത്യ പോര്‍ട്ട് ആന്റ് ഡോക്ക് വര്‍ക്കേഴ്സ് ഫെഡറേഷന് ആവശ്യപ്പെട്ടു. കൊച്ചി തുറമുഖം ഉള്‍പ്പടെ പ്രധാന തുറമുഖങ്ങളില്‍ ചെയര്മാന്മാരെ നിയമിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍ ഉല്പാദക്ഷമമല്ലാത്ത തലതിരിഞ്ഞ നയങ്ങളാണ് നടപ്പാക്കുന്നതെന്ന് ഫെഡറേഷന് ദേശീയ പ്രസിഡന്റ് പി.എം മുഹമ്മദ് ഹനീഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഫെഡറേഷനുകളെയും യുണിയനുകളെയും മാറ്റി നിര്‍ത്തികൊണ്ടുള്ള ഏകപക്ഷീയമായ നിലപാടുകളും നയങ്ങളുമാണ് ഇന്ത്യന്‍ പോര്‍ട്ട്സ് അസോസിയേഷന് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ എല്ലാം തുറമുഖങ്ങളിലും തൊഴിലാളികള്‍ സംയുക്തമായി സമരരംഗത്തേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഫെഡറേഷന് ജനറല്‍ സെക്രട്ടറി ഡി.കെ ശര്‍മ, വര്‍ക്കിംഗ് പ്രസിഡന്റ് ജി.എം കൃഷ്ണമൂര്‍ത്തി,ജോയിന്റ് സെക്രട്ടറി തോമസ് സെബാസ്റ്റിയന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."