കോംഗോയില്‍ ഭീകരാക്രമണത്തില്‍ 14 യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു
കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ നടന്ന ഭീകരാക്രമണത്തില്‍ 14 യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ സമാധാന ചുമതലയിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ കൂടുതല്‍ പേരും ടാന്‍സാനിയക്കാരാണ്. അഞ്ച് കോംഗോ സൈനികരും കൊല്ലപ്പെട്ടിട്ടുണ്ട്. 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി യു.എന്‍ വൃത്തം അറിയിച്ചു.
കോംഗോയുടെ വടക്കന്‍ പ്രവിശ്യയായ കിവുവിലാണ് സൈന്യത്തിനു നേരെ ഭീകരരുടെ ആക്രമണമുണ്ടായത്. ദാതുസമ്പത്ത് കൂടിയ പ്രദേശത്തിന്റെ അധികാരം പിടിച്ചെടുക്കാനായി ഒന്നര പതിറ്റാണ്ടിലേറെയായി ഭീകരര്‍ സൈന്യവുമായി ഏറ്റുമുട്ടല്‍ തുടരുകയാണ് ഇവിടെ.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും മേഖലയിലെ പ്രധാന ഭീകരസംഘത്തിനു നേരെയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്.
ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ സൈന്യം നടപടി ശക്തമാക്കിയതിനെ തുടര്‍ന്നാണ് ആക്രമണമുണ്ടായതെന്ന് യു.എന്‍ സമാധാനപാലന സംഘം തലവന്‍ ഴാങ് പിയറെ ലാക്രോയ്സ്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."