ഫായിക്ക ഇന്റോര്‍ അക്കാദമിക്കും പടന്ന ഗ്രാമത്തിനും ബിഗ് സല്യൂട്ട്
തൃക്കരിപ്പൂര്‍: സംസ്ഥാനത്ത് തന്നെ സ്വകാര്യ വ്യക്തി കായിക പരിശീലനത്തിന് സ്റ്റേഡിയം നിര്‍മിക്കുന്നുവെന്നത് ആദ്യ സംഭവമാണ്. സംസ്ഥാനത്ത് ഏതാനും ഇന്റോര്‍ സ്റ്റേഡിയം ഉണ്ടെങ്കിലും അത് ഒന്നുകില്‍ സര്‍ക്കാര്‍, അല്ലെങ്കില്‍ പൊതുമേഖല സ്ഥാപനത്തിന് കീഴിലാണ്. ഏതൊരു പ്രവാസിയും ജന്മനാട്ടില് വ്യാപരങ്ങള്‍ക്കും മറ്റും തന്റെ സമ്പാദ്യം ചെലവഴിക്കുമ്പോള്‍ തൃക്കരിപ്പൂരിലെ അബ്ദുസലാം അഹമ്മദ് അബ്ദുല്ല സമ്പാദ്യത്തില്‍ നിന്ന് എട്ടുകോടിയോളം മുടക്കിയത് ഇന്റോര്‍ അക്കാദമിക്കാണ്. രാജ്യാന്തര നിലവാരമുള്ള വിവിധ കോര്‍ട്ടുകളും സ്വിമ്മിങ്ങ് പൂളും കാണുന്ന ഏതൊരു കായിക പ്രേമിയും സലാമിന് ബിഗ് സല്യൂട്ട് നല്‍കും.
പടന്ന: സംസ്ഥാനത്ത് ഒരു ക്ലബ്ബിന് സ്വന്തം സ്റ്റേഡിയം എന്നത് പലയിടത്തും സ്വപ്നമാണ്. കേരളാ പൊലിസിന് മാത്രമാണ് സ്വന്തമായി സ്റ്റേഡിയമുള്ളത്. എന്നാല്‍ പടന്ന ഷൂട്ടേഴ്സ് ക്ലബ്ബ് കോടികള്‍ മുടക്കി സ്വന്തം സ്റ്റേഡിയം യാഥാര്‍ഥ്യമാക്കി.
പടന്ന പ്രദേശത്തിന്റെ ഫുട്ബോള്‍ ആരവം കണക്കിലെടുത്താണ് ഷൂട്ടേഴ്സ് ഇത്തരത്തില്‍ ഒരു സ്റ്റേഡിയം ഉണ്ടാക്കിയെടുത്തത്. ഒരു തീരദേശ പഞ്ചായത്തില്‍ ഇത്തരത്തില്‍ ഒരു സ്റ്റേഡിയം ഉണാക്കിയെടുത്ത പടന്ന ഷൂട്ടേഴ്സ് ക്ലബ്ബിന്റെ മാതൃക അധികൃതര്‍ കണ്ടുപഠിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."