നെല്‍പാടങ്ങളിലെ പട്ടാളപുഴുവിനെ നേരിടാന്‍ ജൈവമിത്രകീടാണുക്കള്‍
അമ്പലവയല്‍: ജില്ലയിലെ നെല്‍കര്‍ഷകരെ ദുരിതത്തിലാക്കിയ പാടങ്ങളിലെ പട്ടാളപുഴുവിനെ നേരിടാന്‍ ജൈവമിത്രകീടാണുക്കളെ രംഗത്തിറക്കുന്നു.
കൃഷിവകുപ്പും അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രവും കൈകോര്‍ത്താണ് പട്ടാളപുഴുവിനെ തുരത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. പട്ടാളപുഴുവിന്റെ ആക്രമണം കണ്ടെത്തിയ നെല്‍പാടങ്ങളില്‍ ജൈവമിത്രകീടാണുക്കളെ ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
ഇതിലടങ്ങിയിരിക്കുന്ന വൈറസ് പട്ടാളപുഴുക്കളുടെ ലാര്‍വകളെ നശിപ്പിക്കും. ഇതിലൂടെ കര്‍ഷകര്‍ക്ക് ഇതിന്റെ ആക്രമണം മൂലമുണ്ടാകുന്ന നഷ്ടം ഒരു പരിധിവരെ കുറക്കാമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
കൂടാതെ കൊയ്ത്തിന് പാകമായികൊണ്ടിരിക്കുന്ന വയലുകളില്‍ വെള്ളംകയറ്റിയിറക്കുന്നതിലൂടെയും പട്ടാളപുഴുക്കളെ നിയന്ത്രിക്കാനാവും.
കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ വൈക്കോല്‍കുറ്റികള്‍ കത്തിക്കുന്നതിലൂടെയും പട്ടാളപുഴുവിന്റെ ലാര്‍വകളെ നശിപ്പാക്കനാവുമെന്നാണ് കൃഷിവിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞദിവസം അമ്പലയവല്‍ പഞ്ചായത്തിലെ ആണ്ടൂരില്‍ പട്ടാളപുഴുവിന്റെ ആക്രമണം കണ്ടെത്തിയ നാരകകൊല്ലി രവീന്ദ്രന്റെ വയലില്‍ ജൈവമിത്ര കീടാണുക്കളെ ഉപയഗോച്ചു.
ജില്ലയിലെ തിരുനെല്ലി, പനമരം എന്നിവിടങ്ങളിലും അമ്പലവയല്‍ പഞ്ചായത്തിലുമാണ് പട്ടാളപുഴുക്കളുടെ ആക്രമണം കൂടുതലായി നെല്‍വയലുകളില്‍ കണ്ടുവരുന്നത്.
ഇതിനെതിരെ ഫലപ്രദമായ മാര്‍ഗം ഇതുവരെ കണ്ടെത്താത്തത് കൃഷിവകുപ്പിനെതിരേ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
പട്ടാളപുഴുവിന്റെ ആക്രമണം കാരണം നെല്‍കൃഷിയില്‍ നിന്നും ലഭിക്കുന്ന വിളവില്‍ വന്‍കുറവാണ് സംഭവിക്കുന്നത്.
പകല്‍സമയങ്ങളില്‍ മണ്ണിനടിയില്‍ കഴിയുകയും രാത്രികാലങ്ങളില്‍ പുറത്തുവന്നു നെല്‍ചെടികളെ ആക്രമിക്കുകയും ചെയ്യുന്ന രീതിയാണ് പട്ടാളപുഴുക്കള്‍ക്കുള്ളത്.
എന്നാല്‍ വൈകിയാണങ്കിലും പട്ടാളപുഴുവിന്റെ ആക്രമണം നേരിടാന്‍ ജൈവമിത്രകീടാണുക്കള്‍ക്ക് ഒരു പരിധിവരെ കഴിയുമെന്നുകണ്ടെത്തിയത് കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."