വീണ്ടും നിര്‍ഭയ; ഹരിയാനയില്‍ അഞ്ചു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
ഹിസാര്‍: നിര്‍ഭയയെ ഓര്‍മിപ്പിക്കുന്ന വിധത്തില്‍ രാജ്യത്ത് വീണ്ടും കൂട്ടബലാത്സംഗം. അഞ്ചു വയസ്സുകാരിയാണ് ഇത്തവണ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്.
ഹരിയാനയിലാണ് സംഭവം. അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാകാര്യ ഭാഗങ്ങളില്‍ മരക്കഷ്ണം കുത്തിക്കയറ്റിയ നിലയിലായിരുന്നു. ശരീരം മുഴുവന്‍ മുറിവേറ്റ പാടുകളുണ്ട്. വായില്‍ നിന്ന് പോലും രക്തസ്രാവമുണ്ടായതായും കാണുന്നു.
ആദ്യ നിരീക്ഷണത്തില്‍ ബലാത്സംഗത്തിനിരയായതാണ് മനസ്സിലാക്കുന്നതെന്നും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ പറയാന്‍ കഴിയുകയുള്ളൂവെന്നും പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതുമണിക്ക് മകളുമൊത്ത് ഉറങ്ങാന്‍ കിടന്നതായിരുന്നുവെന്നാണ് മാതാവ് പറയുന്നത്. രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ മകളെ കണ്ടില്ലെന്നും അയല്‍വാസികള്‍ക്കൊന്നും ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും അവര്‍ വ്‌യക്തമാക്കി. പിന്നീട് നടത്തിയ തെരച്ചിലിലാണ് കുട്ടിയുടെ മൃതദേഹം കണ്ടു കിട്ടിയത്.
കേസന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘത്തെ ഏല്‍പിച്ചിട്ടുണ്ട്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു.
നിര്‍ഭയ കൂട്ടബലാത്സംഗത്തിന് അഞ്ചു വയസ്സു തികയാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."