സ്റ്റേഡിയം കടലാസില്‍ മാത്രം
കാഞ്ഞങ്ങാട്: കായിക പ്രേമികളുടെ എക്കാലത്തേയും സ്വപ്നമായിരുന്നു നഗരത്തില്‍ ഒരു സ്റ്റേഡിയമെന്നത്. നഗര ഭരണാധികാരികള്‍ക്കും ഇതില്‍ താല്‍പ്പര്യം ഉണ്ടായതോടെ ആധുനിക രീതിയിലുള്ള സ്റ്റേഡിയം നഗരത്തില്‍ നിര്‍മിക്കാന്‍ അവരും മുന്‍കൈയെടുത്തു. ഇതിനു വേണ്ടി മൂന്നേക്കര്‍ സ്ഥലം കണ്ടെത്താന്‍ അധികൃതര്‍ മുന്നിട്ടിറങ്ങി.
അലാമിപ്പളയില് നഗരസഭാ ഉടമസ്ഥതയില്‍ നിര്‍മിക്കുന്ന പുതിയ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്സിന് വേണ്ടി സ്ഥലം ഏറ്റെടുക്കുമ്പോള്‍ സ്റ്റേഡിയത്തിനു വേണ്ടി 1.37 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. എന്നാല്‍ ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും സ്റ്റേഡിയത്തിന് വേണ്ടി ബാക്കി സ്ഥലം കണ്ടെത്താനോ ഏറ്റെടുത്ത സ്ഥലത്ത് സ്റ്റേഡിയം നിര്‍മിക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
പ്രഭാകരന് കമ്മിഷന്റെ കാസര്‍കോട് വികസന പാക്കേജ് പ്രകാരം കാഞ്ഞങ്ങാട്ടെ സ്റ്റേഡിയത്തിന് ആദ്യ ഗഡുവെന്ന നിലയില്‍ മൂന്നു കോടി രൂപ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതും ഉപയോഗപ്പെടുത്താന്‍ നഗരസഭാ അധികൃതര്‍ക്ക് കഴിഞ്ഞില്ല.
ആറു കോടി രൂപയാണ് പ്രഭാകരന് കമ്മിഷന് നഗരത്തില്‍ ആധുനിക രീതിയിലുള്ള സ്റ്റേഡിയം സ്ഥാപിക്കാന്‍ വകയിരുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."