പുതിയ കിണര്‍ സംസം തീര്‍ത്ഥജലത്തിന്റെ ഉറവയല്ലെന്ന് ഹറം കാര്യാലയം
ജിദ്ദ: വിശുദ്ധ മക്കയിലെ സംസം കിണറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ കണ്ടെത്തിയെന്ന് പ്രചരിക്കുന്ന പുതിയ കിണര്‍ സംസം തീര്‍ത്ഥജലത്തിന്റെ ഉറവയല്ലെന്ന് ഹറം കാര്യാലയ വക്താവ് മുഹമ്മദ് അല്‍ മന്‍സൂരി വൃക്തമാക്കി.
നിലവിലുള്ള സംസം കിണര്‍ ശുചീകരണ പ്രക്രിയ നടന്നുകൊണ്ടിരിക്കുന്നതിനടുത്ത് നിറയെ ജലമുള്ള പുതിയ ഒരു കിണര്‍ കണ്ടെത്തിയതായി അവിടെ ജോലിചെയ്തുകൊണ്ടിരിക്കുന്ന തൊഴിലാളി വീഡിയോ സഹിതം സോഷൃല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് സംബന്ധമായി അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ കിണര്‍ സംസം തീര്‍ത്ഥ ജല ഉറവയുമായി ബന്ധമുള്ളതല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബന്ധപ്പെട്ട അധികൃതര്‍ ഇത് സംബന്ധമായ വിശദികരണം നല്‍കിയിട്ടുള്ളത്.
അതേസമയം സംസം കിണറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗതിക്കുന്നതായും അദ്ദേഹം അറിയിച്ചു. രണ്ട് ഘട്ടങ്ങളായാണ് പദ്ധതി നടപ്പിലാക്കുന്നത്. റംസാന്‍ മാസത്തിന് മുന്‍പ് പണി പൂത്തിയാക്കും. തീര്‍ഥാടകര്‍ വിശുദ്ധ കഅബയെ പ്രദിക്ഷണം വെക്കുന്ന മതാഫിന്റെ നല്ലൊരു ഭാഗവും ഇതിനായി അടച്ചിട്ടിരിക്കുകയാണ്. രണ്ട് ഘട്ടങ്ങള്‍ ആയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തില്‍ സംസം കിണറിന്റെ ഭാഗത്തേക്ക് കിഴക്ക് ഭാഗത്ത് നിന്നും അഞ്ച് പാലങ്ങള്‍ നിര്‍മിക്കും.
എട്ടു മീറ്റര്‍ വീതിയും 120 മീറ്റര്‍ നീളവും ഈ പാലങ്ങള്‍ക്ക് ഉണ്ടാകും. കിണറിന്റെ ചുറ്റുഭാഗത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ ഭാഗമായി സംസം പരിസരം പൂര്‍ണമായും പ്രാണികളില്‍ നിന്നും മറ്റും മുക്തമാക്കും. ഏഴു മാസത്തോളം ഈ നവീകരണപ്രവര്‍ത്തനങ്ങള്‍ തുടരും.
മതാഫിന്റെ നല്ലൊരു ഭാഗവും അടച്ചപ്പോള്‍ കഅബയുടെ ചുറ്റുഭാഗത്ത് കുറഞ്ഞ സ്ഥലത്ത് മാത്രമേ ഇപ്പോള്‍ തവാഫിനുള്ള സൗകര്യമുള്ളൂ. നിലവില്‍ ഉംറ തീര്‍ഥാടകരെ മാത്രമേ ഈ ഭാഗത്ത് തവാഫ് നിര്‍വഹിക്കാന്‍ അനുവദിക്കുന്നുള്ളൂ. നേരത്തെ സംസം കിണര്‍ നവീകരണ പ്രവര്‍ത്തന പദ്ധതിക്ക് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."