HOME
DETAILS

ബദല്‍രേഖക്ക് മേല്‍ക്കൈ; യെച്ചൂരിയെ തള്ളി പി.ബി

  
backup
December 10 2017 | 23:12 PM

%e0%b4%ac%e0%b4%a6%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%88

ന്യൂഡല്‍ഹി: രാജ്യത്തെ നിലവിലെ പ്രത്യേക രാഷ്ട്രീയസാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്നതു സംബന്ധിച്ച വിഷയത്തില്‍ സി.പി.എം നേതൃത്വത്തില്‍ രൂപപ്പെട്ട ഭിന്നതക്ക് അയവില്ല.
ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗം തീരുമാനമാവാതെ പിരിഞ്ഞു. ബി.ജെ.പിയെ അധികാരത്തില്‍ നിന്നു മാറ്റിനിര്‍ത്തുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണെങ്കിലും കോണ്‍ഗ്രസുമായി ധാരണ പോലും വേണ്ടെന്ന നിലപാടിനു മുന്‍തൂക്കം ലഭിച്ച പി.ബി യോഗത്തില്‍, കോണ്‍ഗ്രസുമായി നേരിട്ടു സഖ്യമുണ്ടാക്കാതെ അടവുനയം വേണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് തള്ളി.
കോണ്‍ഗ്രസുമായി പ്രത്യക്ഷത്തില്‍ ധാരണ പോലും വേണ്ടെന്ന മുന്‍ ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിലപാടിനാണ് പി.ബിയില്‍ ഭൂരിപക്ഷപിന്തുണ ലഭിച്ചത്. വ്യത്യസ്ത അഭിപ്രായമുയര്‍ന്നതോടെ ഇരുവരുടെയും നിലപാടുകള്‍ കേന്ദ്രകമ്മിറ്റിക്കു വിട്ടു.
കൊല്‍ക്കത്തയില്‍ അടുത്തമാസം 19 മുതല്‍ 21 വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ഇക്കാര്യം വീണ്ടും ചര്‍ച്ചചെയ്യും. ഇതുസംബന്ധിച്ച അന്തിമ തീരുമാനവും കേന്ദ്രകമ്മിറ്റിയുടേതാകും.
കഴിഞ്ഞ പി.ബിയും പിന്നീട് കേന്ദ്രകമ്മിറ്റിയും തള്ളിയതോടെയാണ് ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തിയതു പ്രകാരം അഭിപ്രായ സമന്വയമുണ്ടാക്കാനാണ് രണ്ടുദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗം ചേര്‍ന്നത്. എന്നാല്‍ ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നതോടെ കോണ്‍ഗ്രസ് വിഷയത്തില്‍ സി.പി.എം ദേശീയ നേതൃത്വത്തില്‍ രൂപപ്പെട്ട ഭിന്നത പരിഹരിക്കാനായില്ല. മുന്‍ നിലപാടില്‍ യെച്ചൂരി അയവുവരുത്തിയെങ്കിലും കാരാട്ട് പക്ഷം നിലപാടില്‍ ഉറച്ചുനിന്നു. ദേശീയതലത്തില്‍ സഖ്യമുണ്ടാക്കണമെന്ന നിലപാട് മയപ്പെടുത്തി സംസ്ഥാനതലങ്ങളില്‍ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിട്ടുണ്ടെങ്കിലും അതിന്റെ ഭാഗമായി ബി.ജെ.പിക്കെതിരേ മത്സരിക്കണമെന്ന നിലപാടാണ് യെച്ചൂരി സ്വീകരിച്ചത്. എന്നാല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ഇതുമാറുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസുമായി യാതൊരുവിധ ചര്‍ച്ചയും പാടില്ലെന്ന നിലപാടില്‍ വിട്ടുവീഴ്ചയില്ലെന്ന് കാരാട്ട് പക്ഷം വ്യക്തമാക്കി. സംസ്ഥാന രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് പ്രധാനശത്രുവായതിനാല്‍ കേരളാ ഘടകം കാരാട്ടിനൊപ്പമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago
No Image

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന് മേൽക്കൈ 

Cricket
  •  2 months ago
No Image

പൊലിസ് കാണിക്കുന്നത് ഗുണ്ടായിസം; മോശപ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നത് കാസര്‍ക്കോട്ടേക്കും മലപ്പുറത്തേക്കും: അന്‍വര്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: രണ്ടാം തവണയും സിദ്ദിഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി

Kerala
  •  2 months ago
No Image

അയല്‍വാസിയുടെ ക്രൂരമര്‍ദ്ദനം; തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു

Kerala
  •  2 months ago
No Image

കോലഞ്ചേരിയില്‍ നിയന്ത്രണം വിട്ട കാര്‍ 15 അടി താഴ്ച്ചയുള്ള കിണറ്റില്‍ വീണു; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍

Kerala
  •  2 months ago
No Image

ആശങ്കയുടെ രണ്ടര മണിക്കൂര്‍, 141 ജീവനുകള്‍; ഒടുവില്‍ സുരക്ഷിത ലാന്‍ഡിങ്; പൈലറ്റിനും ജീവനക്കാര്‍ക്കും അഭിനന്ദനപ്രവാഹം

National
  •  2 months ago
No Image

യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതായി പരാതി; സ്വാസിക, ബീന ആന്റണി, മനോജ് എന്നിവര്‍ക്കെതിരെ കേസ്

Kerala
  •  2 months ago