70ലക്ഷം രൂപയുമായി രണ്ടുപേര്‍ അറസ്റ്റില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ വീണ്ടും വന്‍ കുഴല്‍പ്പണവേട്ട. 70ലക്ഷം രൂപയുമായി രണ്ടുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി അമാനത്ത് വീട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (38), കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ള്യാകുറിശ്ശി സ്വദേശി പന്തലാം ചേരിയില്‍ അബ്ദുറഹിമാന് (34) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം ഒരാഴ്ചയോളം അതീവ രഹസ്യമായി നടത്തിയ നിരീക്ഷണത്തിലാണ് പ്രതികള്‍ വലയിലായത്. ജില്ലാ പൊലിസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കുഴല്‍പ്പണ ഇടപാടുകാരെ പ്രത്യേക സംഘം നിരീക്ഷിച്ചുവരുന്നുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞ ഒരുമാസത്തിനിടെ നാല് കേസുകളാണ് പെരിന്തല്‍മണ്ണയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആറ് പേര് പിടിയിലാവുകയും 1.79 കോടിയോളം രൂപ കണ്ടെടുക്കുകയും ചെയ്തു. രണ്ടായിരം രൂപയുടെ കറന്‍സി നോട്ടുകളാണ് ഇന്നലെ പിടികൂടിയത്.
അറസ്റ്റ് ചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം, ജൂനിയര്‍ എസ്.ഐ എം.ബി.രാജേഷ്, ടൗണ്‍ ഷാഡോ ഉദ്യോഗസ്ഥരായ എന്‍.ടി.കൃഷ്ണകുമാര്‍, പി.എന്‍.മോഹനകൃഷ്ണന്, എം.മനോജ് കുമാര്‍, വിനോജ് കാറല്‍മണ്ണ, അനീഷ് പൂളക്കല്‍, അഷ്റഫ് കൂട്ടില്‍, എസ്.സുമേഷ്, പ്രഭുല്‍ പന്തല്ലൂര്‍, സി.പി.മുരളി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടി കേസിന്റെ തുടരന്വേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."