കൊച്ചിയില്‍നിന്ന് പോയ മത്സ്യത്തൊഴിലാളികള്‍ ബോട്ടുമായി മടക്കരയില്‍
ചെറുവത്തൂര്‍ (കാസര്‍കോട് ): മത്സ്യബന്ധനത്തിനിടെ കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് വഴിതെറ്റിയലഞ്ഞ ഒരു ബോട്ടുകൂടി കരയ്ക്കടുത്തു. കൊച്ചിയില്‍നിന്ന് മീന്‍പിടിക്കാന്‍ പോയ 12 തൊഴിലാളികളില്‍ മൂന്നുപേരാണ് ബോട്ടുമായി മടക്കര തുറമുഖത്തെത്തിയത്. കൊച്ചിയിലെ ജെല്വിഷിന്റെ ഉടമസ്ഥതയിലുള്ള ഡിഗ്നമോള് നമ്പര്‍ വണ്‍ മീന്‍പിടിത്ത ബോട്ടാണ് ഇത്.
ഏഴ് തമിഴ് നാട് സ്വദേശികളും നാല് മലയാളികളും ഒരു ആന്ധ്ര സ്വദേശിയും ഉള്‍പെടെ 12 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് പുറംകടലില്‍ നാലു ദിവസം നങ്കൂരമിട്ട് കഴിഞ്ഞു. കടല്‍ ശാന്തമായപ്പോള്‍ മംഗുളൂരു മലപ്പയിലെത്തി. ഇവിടെനിന്ന് അഞ്ച് തമിഴ്നാട്ടുകാരും നാല് മലയാളികളും സ്വദേശത്തേക്ക് ട്രെയിന്‍ മാര്‍ഗം യാത്ര തിരിച്ചു. മലപ്പയില്നിന്ന് ലഭിച്ച ഇന്ധനം നിറച്ചാണ് മൂന്നു തൊഴിലാളികള്‍ മടക്കരയിലെത്തിയത്. തമിഴ്നാട് സ്വദേശികളായ ജനീഷ്, സജിത്, ആന്ധ്രപ്രദേശ് സ്വദേശി ബാലു എന്നിവരാണ് ബോട്ടുമായി മടക്കരയിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."