അധ്യക്ഷപദവിയെ ചൊല്ലി തര്‍ക്കം; മന്ത്രി സുധാകരന്‍ ഇറങ്ങിപ്പോയി
അമ്പലപ്പുഴ: അധ്യക്ഷന്‍ മാറിയതില്‍ പ്രതിഷേധിച്ച് ഉദ്ഘാടന വേദിയില്‍നിന്ന് മന്ത്രി ജി. സുധാകരന്‍ ഇറങ്ങിപ്പോയി. സി.പി.ഐക്കാരിയായ കെപ്‌കോ ചെയര്‍പേഴ്‌സന്‍ പഞ്ചായത്ത് പ്രസിഡന്റിനെ മറികടന്ന് അധ്യക്ഷയായതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള കെപ്‌കൊ നടപ്പാക്കുന്ന കോഴി വിതരണ പദ്ധതി ഉദ്ഘാടനത്തിനെത്തിയതാണ് മന്ത്രി. അമ്പലപ്പുഴ കെ.കെ കുഞ്ചുപ്പിള്ള സ്‌കൂളിലായിരുന്നു സംഭവം. ഇന്നലെ രാവിലെ 10ന് ഉദ്ഘാടവേദിയിലെത്തിയ മന്ത്രി ചെയര്‍പേഴ്‌സന്‍ ചിഞ്ചുറാണിയോട് പദ്ധതിയുടെ വിശാദാംശങ്ങളടങ്ങിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തെരഞ്ഞെടുക്കപ്പെടുന്ന പഞ്ചായത്തിലെ അശരണരായ വിധവകള്‍ക്ക് 10 കിലോ കോഴിത്തീറ്റയും 10 കോഴിയും എന്ന പദ്ധതിയുടെ ഉദ്ഘാടനമാണ് നടക്കേണ്ടിയിരുന്നത്. റിപ്പോര്‍ട്ട് നല്‍കാതായതോടെ മന്ത്രി അവരുടെ അധ്യക്ഷ പദവിയെ ചോദ്യം ചെയ്തു. ചട്ടപ്രകാരം പഞ്ചായത്ത് പ്രസിഡന്റാണ് അധ്യക്ഷനാകേണ്ടതെന്ന് മന്ത്രി അറിയിച്ചിട്ടും ചെയര്‍പേഴ്‌സന്‍ കസേര ഒഴിഞ്ഞുക്കൊടുക്കാന്‍ തയാറായില്ല. ഇതോടെ മന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോയി.
പിന്നീട് സംഘാടകര്‍ അനുനയിപ്പിച്ചതിനെ തുടര്‍ന്ന് മന്ത്രി വേദിയില്‍ കയറാതെ താഴെനിന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."