ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കാനുളള നീക്കം ഉപേക്ഷിക്കണമെന്ന്
പാലക്കാട്: പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്പ്പനനടത്താനുളള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നും ഏജന്റുമാരുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും ആള് ഇന്ത്യ ജനറല്‍ ഇന്‍ഷൂറന്‍സ് ഏജന്റ്സ് അസോസിയേഷന് നാലാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ഇതരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്കും ലഭിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. എം.ബി. രാജേഷ് എം.പി ഉദ്ഘാടനം ചെയ്തു. ഹോട്ടല്‍ സല്‍ക്കാരയില്‍ നടക്കുന്ന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് അന്‍വര്‍ ബാഷ അധ്യക്ഷനായി. ഷാഫി പറമ്പില്‍ എം.എല്‍.എ മുഖ്യാതിഥിയായി. അപ്പു, മുരളീധരന് നായര്‍, സുന്ദരന്‍, വിജയന് മൂച്ചിക്കല്‍, വി. പ്രഭാകരന് സംസാരിച്ചു. എ. രാധാകൃഷ്ണന് സ്വാഗതവും വി. ശശി നന്ദിയും പറഞ്ഞു. ഇന്നു രാവിലെ ഒന്‍പതിന് പ്രതിനിധി സമ്മേളനം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."