HOME
DETAILS

പലിശയുടെ ചതിക്കുഴികള്‍

  
backup
December 11 2017 | 00:12 AM

%e0%b4%aa%e0%b4%b2%e0%b4%bf%e0%b4%b6%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%9a%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d

 

 

നമ്മുടെ സംസ്ഥാനത്തു വലുതും ചെറുതുമായ ആയിരക്കണക്കിനു ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പ്രവര്‍ത്തിച്ചുവരുന്നുണ്ടെങ്കിലും പലപ്പോഴും അടിയന്തരസാഹചര്യങ്ങളില്‍ സാധാരണക്കാരനു വായ്പ ലഭിക്കുന്നതടക്കമുള്ള സേവനങ്ങള്‍ യഥാസമയം ലഭിക്കാറില്ല. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും സഹകരണബാങ്കുകളില്‍ നിന്നും വായ്പ ലഭിക്കുന്നതിനു കടമ്പകളേറെയാണ്.
സ്വര്‍ണാഭരണ ഈടിന്മേല്‍ മാത്രമാണു ബാങ്കുകളില്‍നിന്ന് അന്നേദിവസം വായ്പ ലഭിക്കുക. പൊടുന്നനെയുണ്ടാകുന്ന മരണം, ആശുപത്രി ചെലവുകള്‍ തുടങ്ങിയ അടിയന്തരഘട്ടങ്ങളില്‍ പണം കിട്ടാന്‍ ഇന്നും നല്ലൊരു വിഭാഗം ജനങ്ങള്‍ ആശ്രയിക്കുന്നതു കഴുത്തറുപ്പന്‍ ബ്ലേഡുകാരായ സ്വകാര്യപണമിടപാടു സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ്.
കുറച്ചു മുദ്രപത്രങ്ങളും ചെക്കുകളും കൈമാറിയാല്‍ ഉടനടി പണം കിട്ടുമെന്നതാണ് ഇത്തരം ബ്ലേഡുകാരെ സമീപിക്കുന്നതിനു ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. ബ്ലേഡുകാരില്‍ നിന്നു കൊള്ളപ്പലിശയ്ക്കു പണം വായ്പയെടുക്കുന്നവര്‍ തങ്ങളും വീടും മറ്റു സ്ഥാവരജംഗമസ്വത്തുക്കളും കൈമാറ്റം ചെയ്യാനും വില്‍ക്കാനുമുള്ള അധികാരം ഇത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നല്‍കി കരാറുകളും സര്‍വാധികാര മുക്തിയാറുകളും രജിസ്റ്റര്‍ ചെയ്തു നല്‍കാറുമുണ്ട്.


പിന്നീട്, വായ്പയെടുത്ത സംഖ്യയും അതിന്മേലുള്ള ഭീമമായ പലിശയും അടച്ചുതീര്‍ക്കുന്നതിനു കഴിയാതാവുമ്പോള്‍ വായ്പയെടുത്ത വ്യക്തികള്‍ക്കു തങ്ങളുടെ കിടപ്പാടംപോലും നഷ്ടപ്പെടുന്നതു പതിവാണ്. കേരളത്തില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന കൂട്ടആത്മഹത്യകളും കൊലപാതകങ്ങളും ഇത്തരം അവിഹിത പണമിടപാടുകളുടെ അനന്തരഫലമാണ്. നമ്മുടെ സംസ്ഥാനത്ത് ഇത്തരം പലിശ ഇടപാടുകള്‍ വിവിധരൂപത്തിലും ഭാവത്തിലുമാണു പ്രവര്‍ത്തിച്ചുവരുന്നതെന്നതു രസകരമാണ്. തീരദേശമേഖലയിലും പ്രധാന നഗരങ്ങളിലെ മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചും കോടിക്കണക്കിനു രൂപയുടെ പലിശയിടപാടുകള്‍ നടന്നുവരുന്നുണ്ട്. ഇതിന്റെ പേരിലുണ്ടാകുന്ന തര്‍ക്കങ്ങളും കുറ്റകൃത്യങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് 2012ല്‍ നമ്മുടെ സംസ്ഥാനത്ത് അമിതപലിശ ഈടാക്കല്‍ നിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമായി 'കേരള അമിത പലിശ ഈടാക്കല്‍ നിരോധന നിയമം' നിലവില്‍വന്നത്.
2013ല്‍ നിലവില്‍വന്ന ഈ നിയമപ്രകാരം വായ്പനല്‍കുന്ന തുകയിന്മേല്‍ അമിതപലിശ ഈടാക്കുന്നതു നിരോധിച്ചിട്ടുണ്ട്. വ്യവസ്ഥ ലംഘിച്ച് അമിതപലിശ ഈടാക്കുകയോ അമിതപലിശ ലഭിക്കുന്നതിനു കടക്കാരെ മാനസികമായോ ശാരീരികമായോ ഉപദ്രവിക്കുകയോ ചെയ്യുന്നതു മൂന്നുവര്‍ഷംവരെ തടവും 50,000 രൂപ പിഴയും ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.


കേരള മണി ലെന്റേഴ്‌സ് നിയമത്തില്‍ വ്യവസ്ഥചെയ്തതില്‍ കൂടുതലായി പലിശ ഈടാക്കുന്നതാണ് അമിതപലിശ. ഇങ്ങനെ ഈടാക്കുന്നതു കുറ്റകരവും ശിക്ഷാര്‍ഹവുമാക്കിയതില്‍ മാത്രം നിയമം അവസാനിക്കുന്നില്ല. അമിതപലിശ നല്‍കണമെന്ന വ്യവസ്ഥയില്‍ വായ്പയെടുത്ത വ്യക്തികള്‍ക്കു വായ്പയെടുത്ത തുകയും അതിന്മേല്‍ നിയമപ്രകാരമുള്ള പലിശയും മുഴുവനായോ ഭാഗികമായോ ബന്ധപ്പെട്ട കോടതി മുമ്പാകെ ഹരജി സഹിതം കെട്ടിവയ്ക്കാവുന്നതാണ്.
ഇത്തരത്തില്‍ കോടതി മുമ്പാകെ നല്‍കുന്ന ഹരജിയിന്മേല്‍ അമിതപലിശയ്ക്കു വായ്പ നല്‍കിയ വ്യക്തിക്കു ഹരജിയുടെ പകര്‍പ്പ് അയച്ചുകൊടുക്കണമെന്നും 15 ദിവസത്തിനകമോ കോടതി നിശ്ചയിക്കുന്ന സമയത്തിനകമോ ഹരജിയില്‍ മറുപടി തേടി മതിയായ അന്വേഷണം നടത്തി ഹരജിയില്‍ തീര്‍പ്പു കല്‍പ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു.


മേല്‍പ്രസ്താവിച്ച പ്രകാരം കോടതി മുമ്പാകെ ഹരജി സമര്‍പ്പിക്കുന്നതിനു നൂറുരൂപയാണു ഫീസ് അടയ്‌ക്കേണ്ടത്. അമിതപലിശ ഈടാക്കിക്കൊണ്ടുള്ള വായ്പ ഇടപാടിന്റെ പേരില്‍ കടക്കാരനില്‍ നിന്നു ബ്ലേഡുകാര്‍ കൈവശപ്പെടുത്തിയ ഭൂമിയും പുരയിടവും അടക്കമുള്ള സ്ഥാവരജംഗമ വസ്തു വകകള്‍ തിരികെ ലഭിക്കുന്നതിലേക്കും അമിതപലിശ ഈടാക്കല്‍ നിരോധന നിയമത്തിലെ 6-ാം വകപ്പുപ്രകാരം ഹരജി സമര്‍പ്പിക്കാവുന്നതാണ്.


അമിതപലിശയ്ക്കു വായ്പയെടുത്ത വ്യക്തികള്‍ക്കു ബന്ധപ്പെട്ട കോടതികളില്‍ ഹരജി സമര്‍പ്പിച്ചു നിവൃത്തി തേടുന്നതിനു വ്യവസ്ഥയുള്ളതുപോലെത്തന്നെ അമിതപലിശയ്ക്കു വായ്പ നല്‍കുന്ന വ്യക്തികള്‍ക്കും ബന്ധപ്പെട്ട കോടതികളില്‍ സ്വമേധയാ ഹരജി സമര്‍പ്പിച്ചു പലിശ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനും തങ്ങള്‍ക്കെതിരായുള്ള സിവില്‍, ക്രിമിനല്‍ നിയമനടപടികളില്‍നിന്നു രക്ഷപ്പെടുന്നതിനും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്.


ഇതിനുപുറമേ വായ്പയെടുത്ത വ്യക്തികളോ ആ വ്യക്തിയുടെ കുടുംബാംഗങ്ങളില്‍ ആരെങ്കിലുമോ ആത്മഹത്യചെയ്യുന്ന പക്ഷം അത് വായ്പ നല്കിയ വ്യക്തിയില്‍ നിന്നുണ്ടായ മാനസികമായോ ശാരീരികമായോ ഉള്ള ഉപദ്രവം മൂലമാണെന്നു തെളിഞ്ഞാല്‍ ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ ആത്മഹത്യാപ്രേരണാകുറ്റം ചുമത്താനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.


ബഷീര്‍ എം.എച്ചും വീല്‍സ് ഓട്ടോ ഫിനാന്‍സും (2017 (3) കെ.എച്ച്.സി 3) തമ്മിലുള്ള കേസില്‍ വായ്പ തുകയും അതിന്മേല്‍ അമിതപലിശയും ചേര്‍ത്തുള്ള തുക കൊടുത്തുതീര്‍ക്കുന്നതിലേക്കു നല്‍കിയ ചെക്ക് മടങ്ങിയതിന്റെ പേരില്‍ ചെക്ക് നല്‍കിയ വ്യക്തിക്കെതിരേ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് 138ാം വകുപ്പു പ്രകാരമുളള കുറ്റം നിലനില്‍ക്കില്ലെന്നു കേരള ഹൈക്കോടതി അടുത്തിടെ വിധിക്കുകയുണ്ടായി.
അമിതപലിശ ഈടാക്കല്‍ നിരോധന നിയമം 2013 ല്‍ നിലവില്‍വന്നുവെങ്കിലും അമിതപലിശ ഈടാക്കുന്ന വ്യക്തിക്കള്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും തുടക്കത്തില്‍ 'ഓപ്പറേഷന്‍ കുബേര' എന്ന പേരില്‍ റെയ്ഡ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ തുടര്‍നടപടിയുണ്ടായില്ലെന്നതു ഖേദകരമാണ്. അമിതപലിശ ഇടപാടിന്മേല്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ അറിവിലേക്ക് ഈ നിയമത്തെക്കുറിച്ചു ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. അല്ലെങ്കില്‍ നിയമത്തിന്റെ പ്രയോജനം അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കാതെ പോകും.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസ്സിനു താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago
No Image

സംസ്ഥാനത്തെ ടർഫുകൾക്ക് പുതിയ മാർഗരേഖകളുമായി സ്‌പോർട്‌സ് കൗൺസിൽ

Kerala
  •  a month ago
No Image

ഇസ്‌റാഈലിന് നേരെ വീണ്ടും ഹിസ്ബുല്ലയുടെ റോക്കറ്റ്; സൈനികന്‍ ഉള്‍പെടെ രണ്ട് മരണം

National
  •  a month ago