HOME
DETAILS

മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്ന ചോദ്യങ്ങളുമായി ബനാറസ് സര്‍വകലാശാല

  
backup
December 11 2017 | 00:12 AM

%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%b8%e0%b4%ae%e0%b5%81%e0%b4%a6%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b9%e0%b5%87

 

വാരണാസി: മുസ്‌ലിം സമുദായത്തെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി ബനാറസ് സര്‍വകലാശാലയുടെ പരീക്ഷാ ചോദ്യപേപ്പര്‍. ഇതിനെതിരേ വിദ്യാര്‍ഥികളില്‍ നിന്നടക്കം പ്രതിഷേധം രൂക്ഷമായതോടെ പുതിയ ന്യായീകരണവുമായി സര്‍വകലാ ശാലാ അധികൃതര്‍ രംഗത്തെത്തി. മധ്യകാല ചരിത്രത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കേണ്ടി വരുമെന്നും സഞ്ജയ് ലീല ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്നും പറഞ്ഞാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെ സര്‍വകലാശാല എതിരിടുന്നത്.
ഇസ്്‌ലാമിലെ ഹലാല എന്നു പറഞ്ഞാല്‍ എന്താണ്?, അലാവുദീന്‍ ഖില്‍ജിയുടെ ഭരണ കാലത്ത് ഗോതമ്പിന്റെ വില എന്തായിരുന്നു, മുത്വലാഖും ഹലാലയും ഇസ്‌ലാമിലെ സാമൂഹിക വിപത്ത് എന്ന വിഷയത്തില്‍ ഉപന്യാസം എഴുതുക തുടങ്ങിയ ചോദ്യങ്ങളാണ് എം.എ ഹിസ്റ്ററി ചോദ്യപേപ്പറിലുണ്ടായിരുന്നത്.
ഒരു സമുദായത്തെ അവഹേളിക്കാന്‍ സര്‍വകലാശാല ബോധപൂര്‍വം ശ്രമിക്കുകയാണെന്ന ആരോപണത്തിനു പിന്നാലെ വിവാദങ്ങളുണ്ടാക്കി തങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാനാണ് സര്‍വകലാശാല ശ്രമിക്കുന്നതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം ഇത്തരം കാര്യങ്ങള്‍ പഠിക്കുകയോ ചോദിക്കുകയോ ചെയ്തില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ എങ്ങനെയാണ് ചരിത്രം അറിയുന്നതെന്നാണ് ഇതിനെ ന്യായീകരിച്ചുകൊണ്ട് ചരിത്രവിഭാഗം അധ്യാപകന്‍ പ്രൊഫ. രാജീവ് ശ്രീവാസ്തവ ചോദിക്കുന്നത്. മധ്യകാല ചരിത്രം പഠിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഇത്തരത്തിലുള്ള കാര്യങ്ങള്‍ പഠിപ്പിക്കേണ്ടിവരും. ചരിത്രം വളച്ചൊടിക്കപ്പെടാവുന്നതാണ്. അതിനാല്‍ നാം അവരെ യഥാര്‍ഥ ചരിത്രം പഠിപ്പിക്കണം. അല്ലാതെ സഞ്ജയ് ലീലാ ബന്‍സാലിയെപ്പോലുള്ളവരല്ല ചരിത്രം പഠിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എം.എ പൊളിറ്റിക്കല്‍ സയന്‍സ് ഒന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കുള്ള ചോദ്യപേപ്പറില്‍ മൗര്യസാമ്രാജ്യകാലഘട്ടത്തില്‍ ജീവിച്ചിരുന്ന കൗടില്യന് ചരക്കു സേവന നികുതിയിലുള്ള നിലപാടെന്തെന്ന ചോദ്യം ഉള്‍പ്പെടുത്തിയതും വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഈ വര്‍ഷം നടപ്പിലാക്കിയ ചരക്കുസേവന നികുതിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന കൗടില്യന്‍ അര്‍ഥശാസ്ത്രത്തില്‍ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുകയെന്ന് ആലോചിച്ച് വിദ്യാര്‍ഥികള്‍ അന്തംവിട്ടിരുന്നു.
അതാത് വിഷയത്തിലെ വിദഗ്ധരെ കൊണ്ടാണ് ചോദ്യപ്പേപ്പര്‍ തയാറാക്കിയതെന്നാണ് അന്ന് ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മേധാവി ആര്‍.പി സിംഗ് ന്യായീകരിച്ചിരുന്നത്.
ഇതിനു പിന്നാലെയാണ് ചരിത്ര പരീക്ഷയിലും വിവാദങ്ങളുയര്‍ത്തിയ ചോദ്യപേപ്പര്‍ തയാറാക്കിയത്. ജവഹര്‍ ലാല്‍ നെഹ്്‌റു സര്‍വകലാശാല, അലിഗഡ് സര്‍വകലാശാല എന്നിവിടങ്ങളിലെ പരീക്ഷകളെക്കുറിച്ചും ചരിത്രാധ്യാപകന്‍ രാജിവ് ശ്രീവാസ്തവ വിമര്‍ശനം ഉന്നയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബുധനാഴ്ച ഷൗക്ക-കദ്‌റ പ്രദേശങ്ങളില്‍ വീശിയടിച്ചത് ചുഴലിക്കാറ്റല്ല; ഭയപ്പെടേണ്ടെന്ന് കാലാവസ്ഥാകേന്ദ്രം

uae
  •  2 months ago
No Image

മസ്‌കത്തില്‍ ഉക്രൈന്‍ എംബസി തുറന്നു

oman
  •  2 months ago
No Image

എടരിക്കോട് സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

സ്‌കൂള്‍ ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം സ്‌കൂളിനെന്ന് അബൂദബിയിലെ വിദ്യാഭ്യാസ അതോറിറ്റി

uae
  •  2 months ago
No Image

ജസ്റ്റിസ് സഞ്ജീവ് ഖന്ന പുതിയ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

National
  •  2 months ago
No Image

ജിസിസി നിവാസികള്‍ക്ക് യുഎഇ സന്ദര്‍ശിക്കാന്‍ ഇലക്ട്രോണിക് വിസ; അറിയേണ്ടതെല്ലാം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; അഞ്ചുസൈനികര്‍ക്ക് പരിക്ക്

National
  •  2 months ago
No Image

വിസാ പൊതുമാപ്പ്: 10,000 ഇന്ത്യക്കാര്‍ക്ക് സൗകര്യങ്ങളൊരുക്കി ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്  

uae
  •  2 months ago
No Image

പാര്‍ക്കിങ് പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ബഹറൈന്‍; ഉപയോഗിക്കാത്ത സ്ഥലങ്ങളെല്ലാം ബഹുനില കാര്‍ പാര്‍ക്കുകളായി മാറ്റും

bahrain
  •  2 months ago
No Image

വീട്ടില്‍ ആളില്ലാത്ത സമയത്ത് ജപ്തി നടപടി സ്വീകരിച്ച് എസ്.ബി.ഐ; കളമശ്ശേരിയില്‍ കുടുംബം പെരുവഴിയില്‍

Kerala
  •  2 months ago