HOME
DETAILS

പീറ്റര്‍ ബോഷ് പുറത്ത്; സ്റ്റോജര്‍ ബൊറൂസിയ കോച്ച്

  
backup
December 11 2017 | 00:12 AM

%e0%b4%aa%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b5%8d

 


ബെര്‍ലിന്‍: ബുണ്ടസ് ലീഗയിലെ പരിതാപകരമായ അവസ്ഥയെ തുടര്‍ന്ന് മുന്‍ ചാംപ്യന്‍മാരായ ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകന്‍ പീറ്റര്‍ ബോഷിനെ പുറത്താക്കി. 167 ദിവസത്തെ സേവനത്തിന് ശേഷമാണ് ടീം കോച്ചിനെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം വെര്‍ഡര്‍ ബ്രെമനോട് സ്വന്തം തട്ടകത്തില്‍ ബൊറൂസിയ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 54കാരനായ കോച്ചിനെതിരേ ക്ലബ് നടപടിയെടുത്തത്.
കഴിഞ്ഞ എട്ട് ലീഗ് പോരാട്ടങ്ങളില്‍ ഒന്നില്‍ പോലും ടീമിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ബോഷിന് പകരം മുന്‍ കൊളോണ്‍ കോച്ച് പീറ്റര്‍ സ്റ്റോജര്‍ താത്കാലിക പരിശീലകനായി ചുമതലയേറ്റു.
ദിവസങ്ങള്‍ക്ക് മുന്‍പ് ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് കൊളോണ്‍ പുറത്താക്കിയ പരിശീലകനാണ് സ്റ്റോജര്‍ എന്നതാണ് ഏറ്റവും കൗതുകം. ഈ സീസണ്‍ അവസാനിക്കുന്നത് വരെയാണ് സ്റ്റോജറുമായുള്ള കരാര്‍.

ജിത്തു റായിക്കും ഹീന സിദ്ധുവിനും വെങ്കലം മെഡലുകള്‍

വാകോ സിറ്റി (ജപ്പാന്‍): പത്താമത് ഏഷ്യന്‍ എയര്‍ഗണ്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ജിത്തു റായിക്കും ഹീന സിദ്ധുവിനും വെങ്കലം മെഡലുകള്‍. പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് ജിത്തു വെങ്കലം നേടിയത്. വനിതകളുടെ ഇതേ ഇനത്തിലാണ് ഹീനയും വെങ്കലം നേടിയത്.
ഇതേ വിഭാഗത്തിന്റെ പുരുഷന്‍മാരുടെ ടീമിനത്തില്‍ ജിത്തു റായ്, ഷഹ്‌സര്‍ റിസ്‌വി, ഓംകാര്‍ സിങ് എന്നിവരടങ്ങിയ സഖ്യം സ്വര്‍ണം നേടിയിരുന്നു. വനിതാ ടീമിനത്തില്‍ ഹീന, നിവേത പരമാനന്ദം, ഹര്‍വീന്‍ സ്‌റാവു എന്നിവരടങ്ങിയ സഖ്യം വെള്ളിയും സ്വന്തമാക്കി.
ചാംപ്യന്‍ഷിപ്പ് രണ്ട് ദിവസം പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ മൊത്തം മെഡല്‍ നേട്ടം പതിനേഴിലെത്തി. നാല് സ്വര്‍ണം ആറ് വെള്ളി ഏഴ് വെങ്കലം നേട്ടങ്ങളാണ് ഇന്ത്യ വെടിവച്ചിട്ടത്.

ഇടുക്കി ചാംപ്യന്‍മാര്‍


തൊടുപുഴ: സംസ്ഥാന സബ് ജൂനിയര്‍ റോളര്‍ ഹോക്കിയില്‍ ആതിഥേയരായ ഇടുക്കി ചാംപ്യന്‍മാരായി. പാലക്കാടിനെ 8-0 ത്തിന് പരാജയപ്പെടുത്തിയാണ് ഇടുക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ലൂസേഴ്‌സ് ഫൈനലില്‍ 3-1 ന് തിരുവനന്തപുരത്തെ തോല്‍പ്പിച്ച് എറണാകുളം മൂന്നാം സ്ഥാനക്കാരായി.
ആര്‍ട്ടിസ്റ്റിക് ഫ്രീ സ്റ്റൈല്‍ മത്സരങ്ങളില്‍ പത്തനംതിട്ട ജേതാവായി. തിരുവനന്തപുരം, ഏറണാകുളം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. ഓവറോളിനായുള്ള മത്സരത്തില്‍ തിരുവനന്തപുരമാണ് മുന്നില്‍. എറണാകുളവും കോട്ടയവും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

രമിത് ഫൈനലില്‍


സിംഗപ്പൂര്‍: ഇന്ത്യയുടെ രമിത് ടണ്ടന്‍ സിംഗപ്പൂര്‍ ഓപണ്‍ സ്‌ക്വാഷ് പോരാട്ടത്തിന്റെ ഫൈനലില്‍. സെമിയില്‍ ടോപ് സീഡ് ഹോങ്കോങിന്റെ ഹെന്റി ല്യുങിനെ അട്ടിമറിച്ചാണ് ഇന്ത്യന്‍ താരം മുന്നേറിയത്. 22 മിനുട്ടിനുള്ളില്‍ രമിത് മത്സരം സ്വന്തമാക്കി. സ്‌കോര്‍: 11-3, 11-5, 11-5.

ഷാകിബ് ടെസ്റ്റ് നായകന്‍


ധാക്ക: ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസന്‍ ബംഗ്ലാദേശ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍. മുഷ്ഫിഖര്‍ റഹിമിനെ നായക സ്ഥാനത്ത് നിന്ന് നീക്കിയാണ് ഷാകിബിന് സ്ഥാനം നല്‍കിയത്.
നിലവില്‍ ബംഗ്ലാദേശ് ടി20 ടീമിനെ നയിക്കുന്ന ഷാകിബാണ്. അടുത്ത മാസം ശ്രീലങ്കക്കെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീം ഷാകിബിന്റെ നേതൃത്വത്തിലാണ് ഇറങ്ങുക. മഹമുദുല്ലയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതസൗഹാർദ്ദത്തിന്റെ സ്നേഹവിളംബരമായി പുതുക്കിപ്പണിത അബൂദബി സെന്റ് ജോർജ് കത്തീഡ്രൽ തുറന്നു

uae
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  13 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

Kuwait
  •  13 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  13 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  13 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  13 days ago
No Image

തെങ്ങ് ദേഹത്തേക്ക് വീണ് പത്ത് വയസുകാരന് ദാരുണാന്ത്യം

Kerala
  •  13 days ago
No Image

മസ്‌കത്തില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തി

oman
  •  13 days ago
No Image

കുവൈത്ത് ഒരുങ്ങി, ജിസിസി ഉച്ചകോടി നാളെ

Kuwait
  •  13 days ago
No Image

നെടുമ്പാശേരിയില്‍ വന്‍ ലഹരിവേട്ട; രണ്ടു കോടിയിലധികം വിലവരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

Kerala
  •  13 days ago