HOME
DETAILS
MAL
ശമ്പളത്തിനായി പ്രീപെയ്ഡ് കാര്‍ഡുകള്‍
backup
December 11 2017 | 00:12 AM
റിയാദ്: സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് വേതന സുരക്ഷാ പദ്ധതി നടപ്പാക്കുന്നു. ഗാര്‍ഹിക തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ ഖൈല്‍ പറഞ്ഞു.
ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കുന്നതിനായുള്ള പ്രീപെയ്ഡ് കാര്‍ഡുകള്‍ പുറത്തിറക്കുന്ന പദ്ധതിക്കും മന്ത്രാലയം തുടക്കംകുറിച്ചു. പുതിയ വിസകളില്‍ എത്തുന്നവര്‍ക്ക് പ്രീപെയ്ഡ് കാര്‍ഡ് നല്‍കല്‍ നിര്‍ബന്ധമാണ്. ആറു മാസത്തിനുള്ളില്‍ മുഴുവന്‍ ഗാര്‍ഹിക തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കും. പ്രീപെയ്ഡ് കാര്‍ഡുകള്‍ ബാങ്കുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."